വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിലും ഇനി കോൾ ചെയ്യാം; 'ഗസ്റ്റ് കോളിങ്' ഫീച്ചറുമായി മെറ്റ

അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാതെയോ അക്കൗണ്ട് തുടങ്ങാതെയോ തന്നെ ലിങ്ക് വഴി ആർക്കും കോളുകളിൽ പങ്കാളികളാകാം

Update: 2026-10-18 09:10 GMT

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് അക്കൗണ്ടില്ലാത്തവർക്കും ഇനി വോയ്‌സ്, വീഡിയോ കോളുകളിൽ പങ്കെടുക്കാൻ അവസരമൊരുക്കി വാട്‌സ്ആപ്പ്. 'ഗസ്റ്റ് കോളിങ്' എന്ന പേരിലാണ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്.

അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാതെയോ അക്കൗണ്ട് തുടങ്ങാതെയോ തന്നെ ലിങ്ക് വഴി ആർക്കും കോളുകളിൽ പങ്കാളികളാകാം. തീർത്തും സൗജന്യമായി ലഭ്യമാകുന്ന ഈ ഗസ്റ്റ് കോളുകൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഉണ്ടായിരിക്കും. സമയം പരിധിയില്ലാതെ സംസാരിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. സഹപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവരുമായി വേഗത്തിൽ ആശയവിനിമയം നടത്താൻ ഈ ഫീച്ചർ സഹായിക്കും.

Advertising
Advertising

'ഗസ്റ്റ് കോളിങ്' എങ്ങനെ ഉപയോഗിക്കാം?

  • വാട്‌സ്ആപ്പ് ഉപയോക്താക്കൾ ആപ്പിലെ 'Calls' ടാബ് തുറന്ന് '+' ഐക്കണിൽ ടാപ്പ് ചെയ്ത് കോൾ ലിങ്ക് നിർമ്മിക്കുക.
  •  ഈ ലിങ്ക് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്ത ആളുകൾക്ക് അയച്ചു നൽകാം.
  • ലിങ്ക് ലഭിച്ചയാൾക്ക് കമ്പ്യൂട്ടറിലെ വെബ് ബ്രൗസറിൽ അത് തുറന്ന്, സ്വന്തം പേര് നൽകി കോളിൽ പങ്കാളിയാകാൻ റിക്വസ്റ്റ് അയക്കാം.

വാട്‌സ്ആപ്പ് അക്കൗണ്ട് ഉള്ളയാൾക്ക് മാത്രമേ കോൾ ലിങ്ക് അയക്കാന്‍ സാധിക്കൂ. ലിങ്ക് വഴി വരുന്നവരെ 'വെയ്റ്റിംഗ് റൂമിൽ' നിർത്തുകയും, അനുമതി നൽകിയാൽ മാത്രം കോളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. എകദേശം 32 പേർക്ക് വരെ ഒരേസമയം ഗ്രൂപ്പ് കോളിൽ പങ്കെടുക്കാം. സുരക്ഷ മുൻനിർത്തി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോളിലുള്ള മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ കാണാനോ, സന്ദേശങ്ങൾ അയക്കാനോ, നേരിട്ട് മറ്റു ആളുകളെ കോളിലേക്ക് ചേർക്കാനോ 'ഗസ്റ്റുകൾക്ക്' സാധിക്കില്ല. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News