ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 വിക്ഷേപണം വിജയം

ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു

Update: 2022-06-23 07:36 GMT
Advertising

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നായിരുന്നു വിക്ഷേപണം.

ഫ്രഞ്ച് ബഹിരാകാശ കമ്പനിയായ അരിയാന സ്പേസാണ് വിക്ഷേപണം നടത്തിയത്. അരിയാന്‍ സ്പേസ് വിക്ഷേപിച്ച 25ആം ഉപഗ്രഹമാണിത്. ഇന്ത്യൻ സമയം പുലർച്ചെ 3.20നായിരുന്നു വിക്ഷേപണം.

ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിർമിച്ച ഉപഗ്രഹത്തിന് നാല് ടൺ ഭാരമുണ്ട്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഈ ഉപഗ്രഹം ഉപയോഗിക്കുക. 




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News