ബെഡ്‌റൂമിലൊന്ന്, ലിവിങ് റൂമിലൊന്ന്... വീട്ടിൽ 40 ലക്ഷത്തിന്റെ ടീവികളുണ്ടെന്ന് ഷാരൂഖ് ഖാൻ

പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചിലർ പരിഹാസവുമായെത്തി. 'എസ്ആർകെക്ക് ആകെ 30-40 ലക്ഷത്തിന്റെ ടിവി മാത്രമേ വീട്ടിലുള്ളൂ... എനിക്ക് പാവം തോന്നുന്നു' ഒരാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു

Update: 2022-05-26 13:16 GMT

ന്യൂഡൽഹി: സ്വന്തം വീടായ 'മന്നത്തി'ലെ ടെലിവിഷൻ സെറ്റുകളുടെ എണ്ണം പറഞ്ഞ്‌ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ന്യൂഡൽഹിയിൽ നടന്ന ഒരു ബ്രാൻഡിന്റെ പരിപാടിയിൽ സംസാരിക്കവേയാണ് താരം തമാശ രൂപത്തിൽ തന്റെ ടി.വി സ്‌നേഹം വെളിപ്പെടുത്തിയത്. താൻ വിവിധ ബ്രാൻഡുകളുടെ ഇഷ്ടക്കാരനാണെന്നും കിങ് ഖാൻ വ്യക്തമാക്കി.

'എന്റെ കിടപ്പുമുറിയിൽ ഒരു ടിവിയുണ്ട്. ലിവിങ് റൂമിൽ മറ്റൊന്നും. ചെറിയ മകൻ അബ്‌രാമിന്റെ മുറിയിലും ആര്യന്റെ മുറിയിലും ടിവി സെറ്റുണ്ട്. മകൾ കിടക്കുന്നിടത്തും ടിവിയുണ്ട്. അടുത്തിടെ ജിമ്മിലെ ടിവി കേടായി. ഏതെങ്കിലും പഴയ ടിവി കേടായാൽ ഉടൻ പോയി എൽജി വാങ്ങാൻ ഞാൻ കാത്തിരിക്കുകയാണ്' ചടങ്ങിൽ സംസാരിക്കവേ ബിഗ്‌സ്‌ക്രീനിൽ തിളങ്ങുന്ന താരം തന്റെ ടിവി ഭ്രമം വ്യക്തമാക്കി. 'ടെലിവിഷനുകളുടെ വില ഒരു ലക്ഷം, ഒന്നര ലക്ഷം എന്നിങ്ങനെയാണ്. ടെലിവിഷൻ വാങ്ങാനായി ആകെ 30-40 ലക്ഷം രൂപ ഞാൻ ചെലവഴിച്ചിട്ടുണ്ട്' ഷാരൂഖ് ഖാൻ വ്യക്തമാക്കി.

Advertising
Advertising



എന്നാൽ പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചിലർ പരിഹാസവുമായെത്തി. 'എസ്ആർകെക്ക് ആകെ 30-40 ലക്ഷത്തിന്റെ ടിവി മാത്രമേ വീട്ടിലുള്ളൂ... എനിക്ക് പാവം തോന്നുന്നു' ഒരാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു. ' സർ, ഒരു ടിവി എനിക്ക് തരൂ... ഞാൻ നന്ദിയുള്ളവനായിരിക്കും' മറ്റൊരാൾ എഴുതി. മുംബൈ ബാൻഡ്‌സ്റ്റാൻഡിലെ കൊട്ടാര സമാന ബംഗ്ലാവായ മന്നത്തിലാണ് ഷാരൂഖ് കുടുംബസമേതം താമസിക്കുന്നത്. വീട്ടിനകത്ത് ടെക്‌നോളജിയിൽ മാത്രമാണ് താൻ ഇടപെടുന്നതെന്നും ഇൻറീരിയർ ഭാര്യ ഗൗരിയുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന വിഷയമാണെന്നും ഖാൻ ചടങ്ങിൽ പറഞ്ഞു.



കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിർമാതാവിന്റെ റോളിൽ മാത്രമാണ് ഷാരൂഖ് പ്രവർത്തിക്കുന്നത്. 2018ൽ അനുഷ്‌ക ശർമക്കും കത്രീന കൈഫിനുമൊപ്പം 'സീറോ' വിലാണ് ബോളിവുഡിന്റെ പ്രണയ ഹീറോ അവസാനമായി വേഷമിട്ടിരുന്നത്. ആലിയ ഭട്ടിന്റെ 'ഡാർലിങി'ന്റെ സഹനിർമാതാവായാണ് താരം നിർമാണ രംഗത്തെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അഭിഷേക് ബച്ചന്റെ 'ബോബ് ബിശ്വാസി'നും ഷാരൂഖ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

Bollywood star Shah Rukh Khan says he has TVs worth Rs 40 lakh in his house

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News