നാല് മാസത്തെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗജന്യം; ഓഫറുമായി ബി.എസ്.എൻ.എൽ

Update: 2021-10-17 15:54 GMT
Advertising

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് നാല് മാസത്തെ സൗജന്യ സേവനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. ഭാരത് ഫൈബർ, ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് ഓവർ വൈഫൈ ഉപഭോക്താക്കൾക്കാണ് സൗജന്യ സേവനം നൽകുന്നത്.

36 മാസത്തെ തുക ഒന്നിച്ച് അടയ്ക്കുന്നവര്‍ക്കാണ് നാല് മാസത്തെ സൗജന്യ സേവനം അധികമായി ലഭിക്കുക. ഇതുവഴി 40 മാസത്തെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതുകൂടാതെ, 24 മാസത്തെ വരിസംഖ്യ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ സേവനവും 12 മാസത്തെ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ സേവനവും അധികമായി ലഭിക്കും.

449 രൂപയിൽനിന്നാണ് ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആരംഭിക്കുന്നത്. ജിയോ ഫൈബർ ബ്രോഡ്ബാൻഡ്, എയർടെൽ ബ്രോഡ്ബാൻഡ് മുതലായ വിപണിയിലെ വമ്പന്മാരുമായുള്ള മത്സരത്തിനാണ് ബി.എസ്.എൻ.എല്ലിന്റെ പുതിയ ഓഫർ. നേരത്തെ മഹാരാഷ്ട്രയിൽ മാത്രം ലഭ്യമായിരുന്ന ഓഫറാണ് ബി.എസ്.എൻ.എൽ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നത്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News