വരിക്കാരെ ആകർഷിക്കാൻ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

ഈ പ്ലാൻ രാജ്യത്തെ ഒന്നിലധികം സർക്കിളുകളിൽ ലഭ്യമാണ്

Update: 2022-06-27 14:02 GMT
Editor : Dibin Gopan | By : Web Desk
Advertising

വരിക്കാരെ ആകർഷിക്കാൻ പുതിയ ഓഫർ അവതരിപ്പിച്ച് രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ. പുതിയ വരിക്കാരെ ആകർഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിർത്താനും ദീർഘകാല പ്രീപെയ്ഡ് പ്ലാൻ ആണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.1999 രൂപ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

ഈ പ്ലാൻ രാജ്യത്തെ ഒന്നിലധികം സർക്കിളുകളിൽ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോൾ, ദിവസം 100 എസ്എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ലഭിക്കും. ഈ ഡേറ്റ ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനാകും. എന്നാൽ വലിയ ഓഫറുകൾ വാഗ്ദാനം ചെയ്‌തേക്കാമെങ്കിലും ബിഎസ്എൻഎലിന് ഇന്ത്യ മുഴുവൻ 4ജി നെറ്റ്വർക്കുകൾ ലഭ്യമല്ല എന്നതാണ് വരിക്കാരുടെ പ്രധാന പരാതി.

പുതിയ പ്ലാനിൽ പരിധിയില്ലാതെ 600 ജിബി ഡേറ്റയും ആവശ്യം വരുമ്പോൾ ഉപയോഗിക്കാം. ഒരു ദിവസം കൊണ്ട് 600 ജിബി ഡേറ്റയും ഉപയോഗിക്കാം അല്ലെങ്കിൽ വർഷം മുഴുവനും അതിനനുസരിച്ച് ബഡ്ജറ്റ് ചെയ്തും ഉപയോഗിക്കാം.600 ജിബി ഡേറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 80 കെബിപിഎസിലേക്ക് മാറും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പിആർബിടി, 30 ദിവസത്തേക്ക് ഇറോസ് നൗ എന്റർടൈൻമെന്റ്, 30 ദിവസത്തേക്ക് ലോക്ധൂൺ ഉള്ളടക്കം എന്നിവയിലേക്ക് ആക്‌സസും ലഭിക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News