'ഇവിടെ എല്ലാം എഐ': ഗൂഗിൾ ക്രോമിനെ വെല്ലുവിളിക്കാൻ ചാറ്റ് ജിപിടി അറ്റ്‌ലസ്‌

വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്.

Update: 2025-10-22 13:09 GMT

ചാറ്റ് ജിപിടി അറ്റ്‌ലസ്‌  Photo- Reuters

വാഷിങ്ടൺ: വെബ് ബ്രൗസർ മേഖലയിൽ ഗൂഗിൾ ക്രോമിന് വെല്ലുവിളിയാകാൻ ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐക്ക് ആകുമോ? ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ബ്രൗസർ ഇപ്പോഴുള്ള  സംവിധാനങ്ങളിലൊക്കെ മെച്ചപ്പെട്ട രീതിയിലാകും എത്തുക എന്നാണ് അവകാശവാദം.

വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തെരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില ഓണ്‍ലൈന്‍ ടാസ്‌കുകള്‍ ചെയ്യാനുമെല്ലാം അറ്റ്‌ലസ് ബ്രൗസറില്‍ സാധിക്കും.

Advertising
Advertising

ചാറ്റ്ജിപിടിയുടെ സാധ്യതകൾ പൂർണ്ണമായി സംയോജിപ്പിച്ചാണ് 'അറ്റ്‌ലസ്' രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ എല്ലാത്തിനും ഒരു 'എഐ ടച്ച്' പ്രതീക്ഷിക്കാം. വെബ് പേജുകൾ സംഗ്രഹിക്കാനും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, യൂസർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും ഈ 'സൂപ്പർ അസിസ്റ്റന്റി'ന് കഴിയും. കോപ്പി, പേസ്റ്റ്, ടാബുകള്‍ സ്വിച്ച് ചെയ്യല്‍ എന്നിവയൊന്നും ആവശ്യംവരില്ല. 

മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. സൗജന്യമായി ഉപയോഗിക്കാം. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഏജന്റിക് കഴിവുകള്‍ നിലവില്‍ ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. സുരക്ഷയുണ്ടെന്നും എന്തെങ്കിലും സുരക്ഷാ ഭീഷണികളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കമ്പനി പറയുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News