സ്റ്റോറിയിൽ ഇനി മുതൽ കമന്റുകൾ ഹൈലൈറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരിയാണ് ഇക്കാര്യം ഐ.ജി അപ്‌ഡേറ്റ് ചാനലിലൂടെ അറിയിച്ചത്

Update: 2023-08-30 13:04 GMT
Advertising

ഇൻസ്റ്റഗ്രാമിൽ ക്രിയേറ്റേഴ്‌സിന് അവരുടെ ആരാധകരുടെ കമൻുകൾ സ്റ്റോറിയിൽ പങ്കുവെക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് മെറ്റ. ക്രിയേറ്റേഴ്‌സിന്റെ പോസ്റ്റിലോ റീലിലോ വരുന്ന കമന്റുകൾ ഇത്തരത്തിൽ സ്‌റ്റോറിയുലൂടെ പങ്കുവെക്കാൻ സാധിക്കും.

ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരിയാണ് ഇക്കാര്യം ഐ.ജി അപ്‌ഡേറ്റ് ചാനലിലൂടെ അറിയിച്ചത്. ഇത്തരത്തിൽ ഒരു കമന്റ് സ്‌റ്റോറിയിൽ പങ്കുവെക്കാൻ ആ കമന്റ് സൈ്വപ്പ് ചെയ്യുക, തുടർന്ന് ആഡ് ടു സ്റ്റോറി ഐക്കണിൽ ടാപ്പ് ചെയ്യുക. ഒർജിനൽ പോസ്റ്റിനൊപ്പമാണ് സ്റ്റോറിയിൽ കമന്റ് ഹൈലൈറ്റ് ചെയ്തു കാണുക. എന്നാൽ ഈ ഫിച്ചർ എന്ന് അവതരിപ്പിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഓഡിയോ നോട്ടുകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇൻസ്റ്റഗ്രാം നോട്ട്‌സ് ഫീച്ചർ ആരംഭിച്ചത്. ഇതിലൂടെ 60 ക്യാരക്ടർ വരുന്ന ടെക്സ്റ്റുകളോ ഇമോജികളോ പങ്കുവെക്കാൻ സാധിക്കുക.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News