കിടപ്പുമുറിയിൽ ആമസോണ്‍ അലക്സ ഉപകരണങ്ങൾ സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി വിദഗ്ധർ

പ്രതിദിനം 1,000 ഓഡിയോ ക്ലിപ്പുകൾ വരെ ആമസോണ്‍ അവലോകനം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട്

Update: 2023-01-05 07:52 GMT
Editor : ലിസി. പി | By : Web Desk

ലണ്ടൻ: ആമസോൺ എക്കോ അലക്സ പോലുള്ള വോയ്സ് ആക്ടിവേറ്റഡ് ഉപകരണങ്ങൾ കിടപ്പുമുറികളിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധർ. കിടപ്പുമുറി, കുളിമുറി തുടങ്ങിയ സ്വകാര്യ സ്ഥലങ്ങളിൽ ഉപകരണം ഉപയോഗിക്കരുതെന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗണിതശാസ്ത്രജ്ഞയും ടെക് കമ്പനി അൽഗോരിത വിദഗ്ധയുമായ ഡോ. ഹന്ന ഫ്രൈയുടെ അഭിപ്രായപ്പെട്ടു.

വ്യക്തിഗത സംഭാഷണങ്ങൾ ഇത്തരം ഉപകരണങ്ങൾ പിടിച്ചെടുക്കുന്നുവെന്ന് പല ആളുകൾക്കും അറിയില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പാട്ടുകൾ പ്ലേ ചെയ്യാനും, അലാറം പ്രവർത്തിക്കാനും വാർത്തകളും കാലാവസ്ഥാ വിവരങ്ങളറിയാനുമുൾപ്പെടെ നിരവധി കാര്യങ്ങൾക്കാണ് അലക്‌സ ഉപയോഗിക്കാറുണ്ട്. എന്നാൽ വോയ്സ്-ആക്റ്റിവേറ്റ് ചെയ്ത ഗാഡ്ജെറ്റ് ഉപകരണങ്ങൾ നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ വലിച്ചെടുക്കുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ സ്വീകരണമുറിയിലോ അടുക്കളയിലോ അലക്‌സ പോലുള്ള ഉപകരണം സൂക്ഷിക്കുന്നത് നല്ലതാണെന്നും വിദഗ്ധർ പറയുന്നു.

Advertising
Advertising

ആമസോണിലെ ജീവനക്കാർക്ക് ചില സ്വകാര്യ സംഭാഷണങ്ങൾ കേൾക്കാൻ കഴിയുമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത് സത്യമാണെന്ന് ആമസോൺ സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഭാവിയിൽ ഉപകരണം അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയും മനുഷ്യന്റെ സംസാരത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും ഗവേഷണ ആവശ്യങ്ങൾക്കായും മാത്രമേ സംഭാഷണങ്ങൾ കേൾക്കുകയുള്ളൂവെന്നാണ് ആമസോണിന്റെ വിശദീകരണം. ആമസോണിലെ അലക്സയിലെ ഒരു ജീവനക്കാരൻ പ്രതിദിനം 1,000 ഓഡിയോ ക്ലിപ്പുകൾ വരെ അവലോകനം ചെയ്യുന്നെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാല്‍ അലക്സയിൽ ഇപ്പോൾ റെക്കോർഡിംഗ് ഫീച്ചറുകൾ ഓഫാക്കാനുള്ള  ഓപ്ഷൻ ഉണ്ട്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News