ശ്രദ്ധിച്ചില്ലെങ്കില്‍ ജയിലും അരലക്ഷം പിഴയും; വാട്‌സ്ആപ്പ്, ടെലഗ്രാം ഉപയോക്താക്കള്‍ ജാഗ്രതൈ!

അറസ്റ്റ് വാറന്റില്ലാതെ തന്നെ പൊലീസിന് നിയമലംഘകരെ പിടികൂടാന്‍ അധികാരം നല്‍കുന്ന നിയമങ്ങളാണ് വരുന്നത്

Update: 2022-09-29 12:34 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: വ്യാജരേഖ ഉപയോഗിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ തുടങ്ങുന്നവർ സൂക്ഷിക്കുക. കടുത്ത ശിക്ഷാനടപടികൾക്കുള്ള നീക്കത്തിലാണ് കേന്ദ്രം. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കുന്നവർക്കും പണി കിട്ടുമെന്നാണ് വിവരം. തടവുശിക്ഷയും വൻതുക പിഴയുമടക്കമുള്ള ശിക്ഷാനടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്.

ഇന്ത്യൻ ടെലികമ്മ്യൂണിക്കേിഷൻ ബിൽ 2022 എന്ന പേരിൽ കേന്ദ്ര വാർത്താ വിനിമയ-പ്രക്ഷേപണ മന്ത്രാലയം തയാറാക്കിയ കരടുരേഖലിയാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങൽ, വ്യാജ നമ്പറോ ഇ-മെയിൽ ഐ.ഡി അടക്കമുള്ള രേഖകളോ ഉപയോഗിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും വാട്‌സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകൾ ആരംഭിക്കൽ തുടങ്ങിയവ ഇനിമുതൽ വൻശിക്ഷ വിളിച്ചുവരുത്തുന്ന കുറ്റങ്ങളാകും.

ഒരു വർഷം തടവുശിക്ഷ മുതൽ 50,000 രൂപ പിഴ വരെയുള്ള കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദേശമെന്നാണ് മന്ത്രാലയം ബില്ലിൽ അറിയിച്ചിരിക്കുന്നത്. കരടുരേഖയിലെ വകുപ്പ് നാല്, ഉപവകുപ്പ് ഏഴ് പ്രകാരം മുഴുവൻ ടെലകോം ഉപയോക്താക്കളും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇല്ലെങ്കിൽ, അത് കുറ്റമായി കണക്കാക്കി അറസ്റ്റ് വാറന്റില്ലാതെ തന്നെ പൊലീസിന് നിയമലംഘകരെ അറസ്റ്റ് ചെയ്യാനാകും.

നിലവിലെ ടെലകോം നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് മന്ത്രാലയം പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885, വയർലെസ് ടെലഗ്രാഫ് ആക്ട് 1933, ടെലഗ്രാഫിക് വയേഴ്‌സ്(അൺലോഫുൾ പൊസഷൻ) ആക്ട് 1950 എന്നിങ്ങനെയുള്ള മൂന്നു നിയമങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ ബിൽ തയാറാക്കിയിരിക്കുന്നത്.

Summary: According to the draft prepared by the Indian Telecommunication Bill 2022, submitting fake documents to avail of a mobile SIM card or create an account on OTT platforms, WhatsApp, Telegram, and others may land you in jail or you may get fined for up to Rs 50,000

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News