ഓഫറുകളുടെ പൂരവുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്; തിയതി പുറത്തുവിട്ടു

ഒക്ടോബർ 7 മുതൽ ഒക്ടോബർ 12 വരെയാണ് ബിഗ് ബില്യൺ ഡേയ്സ് സെയില്‍സ് നടക്കുന്നത്

Update: 2021-09-22 09:15 GMT
Editor : Jaisy Thomas | By : Web Desk

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളുടെ തീയതി പുറത്തുവിട്ടു. ഒക്ടോബർ 7 മുതൽ ഒക്ടോബർ 12 വരെയാണ് ബിഗ് ബില്യൺ ഡേയ്സ് സെയില്‍സ് നടക്കുന്നത്.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന സെയിലില്‍ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്. കൂടാതെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് . നോ കോസ്റ്റ് ഇ.എം.ഐ & എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയിലൂടെയും ഉത്പന്നങ്ങൾ വാങ്ങാം. സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ഹെഡ് ഫോണുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറേറ്ററുകൾ, എസി കൂടാതെ മറ്റു ഗൃഹോപകരണങ്ങളും ഓഫറില്‍ വാങ്ങാം.

Advertising
Advertising

മൈക്രോമാക്സ് ഐഎൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 2 ബി എന്നീ ഫോണുകള്‍ യഥാക്രമം 9,499 രൂപയ്ക്കും 8,499 രൂപയ്ക്കും ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകും. മോട്ടോ ജി60 17,999 രൂപക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ഫോണ്‍ 15,999 രൂപക്ക് ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങാം. പോകോ എക്സ് 3 പ്രോ ഡിസ്കൌണ്ടോടെ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകും. 

സ്മാർട് വാച്ചുകൾ, പവർ ബാങ്കുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആക്‌സസറികൾക്കും 80 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു. സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും. മോട്ടറോള, ഓപ്പോ, പോക്കോ, റിയല്‍മി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ പുറത്തിറക്കുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News