13 ദിവസത്തെ ബാറ്ററി ലൈഫുമായി മോട്ടോ വാച്ച്, വേറെയുമുണ്ട് പ്രത്യേകതകള്‍...

ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് കമ്പനി പുതിയ വാച്ച് അവതരിപ്പിച്ചത്

Update: 2026-01-20 11:25 GMT

ന്യൂഡല്‍ഹി: 13 ദിവസത്തെ ബാറ്ററി ലൈഫുമായി മോട്ടോ വാച്ച്. ജനുവരി 23ന് നടക്കുന്ന ചടങ്ങിലാണ് മോഡല്‍ അവതരിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് കമ്പനി പുതിയ വാച്ച് അവതരിപ്പിച്ചത്. ഇതാണിപ്പോള്‍ ഇന്ത്യയിലും അവതരിപ്പിക്കുന്നത്. പുതിയ മോട്ടോ വാച്ചിന് 1.4 ഇഞ്ച് OLED ഡിസ്‌പ്ലേയും കോർണിംഗിന്റെ ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും വെള്ളത്തിനും പൊടിക്കുമെതിരെ പ്രതിരോധം തീര്‍ക്കുന്ന IP68 റേറ്റിംഗും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 13 ദിവസം വരെ ബാറ്ററി ലൈഫാണ് മോട്ടോ വാഗ്ദാനം ചെയ്യുന്നത്. 

Advertising
Advertising

ഗ്ലാസിന്റെ എഡ്ജുകളിൽ, പ്രിന്റ് ചെയ്തതോ കൊത്തിയെടുത്തതോ ആയ ലൈറ്റ് മിനിറ്റ് മാർക്കറുകളോ ക്രോണോഗ്രാഫ്-സ്റ്റൈൽ പാറ്റേണോ ഉണ്ടാകും. 

ഫിറ്റ്നസ് ട്രാക്കിങ്, സ്മാർട്ട് ഫീച്ചറുകൾ എന്നിവയാലും മോഡല്‍ സമ്പന്നമാകും. മാറ്റ് ബ്ലാക്ക്, മാറ്റ് സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാകും. വാങ്ങുന്നവർക്ക് അവരുടെ താൽപര്യം അനുസരിച്ച് സിലിക്കൺ സ്ട്രാപ്പുകളോ സ്റ്റെയിൻലെസ് സ്റ്റീൽ സ്ട്രാപ്പുകളോ തിരഞ്ഞെടുക്കാം. അലുമിനിയം ഫ്രെയിം ഉപയോഗിച്ചാണ് സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 39 ഗ്രാം മാത്രം ഭാരമുള്ള ഇത് ദിവസം മുഴുവൻ ധരിച്ചാലും പ്രയാസമൊന്നും അനുഭവപ്പെടില്ല. മോട്ടോ AI-യുടെ പിന്തുണയും ഈ വാച്ചിൽ ലഭ്യമാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News