മികച്ച പ്രകടനവുമായി സ്‌റ്റൈലിഷ് പോവ 5 പ്രോ 5ജി

15 കെ റേഞ്ചിൽ വരുന്ന ഒരു ബജറ്റ്-സൗഹൃദ സ്മാർട്ട് ഫോണാണിത്‌

Update: 2023-08-23 10:55 GMT
Advertising

ടെക്‌നോ അടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട് ഫോണാണ് പോവ 5 പ്രോ 5ജി. 14999 രുപ വില വരുന്ന ഈ ഫോൺ പ്രകടനത്തിലും സ്‌റ്റൈലിലും വിട്ടുവീഴ്ച ചെയ്യാത്ത ഒരു ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് ഫോണാണ്. പോവ 5 പ്രോ 5ജിയുടെ കൂടുതൽ ഫീച്ചറുകൾ നമുക്ക് പരിശോധിക്കാം. നത്തിങ് ഫോണിന്റെ ഗ്ലിംഫിനനെ അനുസ്മരിക്കുന്ന ഒരു ആർക് ഇന്റർഫേസാണ് ഫോണിന്റെ ബാക്ക് പാനലിൽ വരുന്നത്. ഇത് മ്യൂസിക്, നോട്ടിഫിക്കേഷൻ, ഇൻകമിങ് കോളുകൾ എന്നിവയിൽ മനോഹരമായി പ്രവർത്തിക്കും. ഫിംഗർപ്രിന്റ് സെൻസർ പവർ ബട്ടണിലാണ് ന്ൽകിയിട്ടുള്ളത്. 3.5 mm ഹെഡ് ഫോൺ ജാക്ക് നൽകിയിട്ടുണ്ട്.

120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേ ഡേ ലൈറ്റിലും മികച്ച അനുഭവമാണ് നൽകുന്നത്. 50 മെഗാപിക്‌സൽ ഡ്യുവൽ ക്യാമറയാണ് വരുന്നത്. അതിൽ 1.6ന്റെ അപെർചർ ലഭിക്കുന്നുണ്ട്. 16 മെഗാപിക്‌സലിന്റെ ഒരു സെൽഫി ക്യാമറയും വരുന്നുണ്ട്. ഈ വിലയ്ക്കു ലഭിക്കുന്ന അത്യാവശ്യം ഡീസന്റ് ക്യാമറയാണിത്. മികച്ച ലൈറ്റിങ് ഉള്ള സാഹചര്യങ്ങളിൽ മികച്ച ചിത്രങ്ങൾ ലഭിക്കും. എ.ഐ ക്യാമറ സംവിധാനം ചിത്രങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നുണ്ട്.

മീഡിയ ടെക്കിന്റെ ഡെമൻസിറ്റി 6080 പ്രോസറാണ് ഫോണിൽ വരുന്നത്. അത്യാവശ്യം ഗ്രാഫിക്‌സ് ഗെയിമുകളും മറ്റു കാര്യങ്ങളും വളരെ എളുപ്പത്തിൽ ചെയ്യാനാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 13.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 128 ജിബി, 256 ജിബി സ്റ്റോറേജുകളുള്ള രണ്ട കോൺഫിഗറേഷനുകളാണുള്ളത്. 128 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 14,999 രുപയും 256 ജിബി സ്റ്റോറേജുള്ള മോഡലിന് 15,999 രൂപയുമാണ് വില വരുന്നത്. 8 ജിബിയാണ് റാം വരുന്നത്.

5000 എം.എ.എച്ച് ബാറ്ററിയാണ് വരുന്നത്. 68 വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നുണ്ട്. എതാനും മിനിറ്റിനുള്ളിൽ തന്നെ 50 ശതമാനം ബാറ്ററി ചാർജാകുമെന്നത് പോവ 5 പ്രോയുടെ പ്രത്യേകതയാണ്. ബൈപ്പാസ് ചാർജിങ് സംവിധാനമാണ് ഫോണിൽ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫോൺ ചാർജ് ചെയ്യുമ്പോൾ തന്നെ ഗെയിം കളിക്കാനും ഉപയോഗിക്കാനും സാധിക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News