ജി-മെയിലിന് പുതിയ മുഖം; അടിമുടിമാറ്റം

പഴയ ഇന്റർഫേസിൽ ഇനിമുതൽ ജി-മെയിൽ ഉപയോഗിക്കാനാകില്ല

Update: 2022-11-11 08:58 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂയോർക്ക്: അടിമുടി മുഖച്ഛായ മാറ്റി ജി-മെയിൽ. കൂടുതൽ ഉപയോക്തൃ സൗഹൃദപരമായ പുതിയ ഇന്റർഫേസാണ് ജി-മെയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ പഴയ ഇന്റർഫേസിലേക്ക് മാറാൻ കഴിയാത്ത തരത്തിൽ പൂർണമായും പുതിയ ഡിസൈനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ.

ഈ മാസം തൊട്ട് പുതിയ ഇന്റർഫേസിൽ മാത്രമേ ജി-മെയിൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകൂ. ഗൂഗിളിന്റെ ജി-മെയിൽ, ചാറ്റ്, സ്‌പേസസ്, മീറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ഇന്റർഫേസ് തയാറായിട്ടുള്ളത്. വിൻഡോയുടെ ഇടതുവശത്ത് സ്റ്റാൻഡേഡ് സെറ്റിങ്‌സ് ആയി ഇതു ലഭ്യമാകും. ഇതോടൊപ്പം ജി-മെയിൽ മാത്രമായോ, അല്ലെങ്കിൽ മറ്റുള്ളവയ്‌ക്കൊപ്പമോ ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്തുവയ്ക്കാനുമാകും.

വിവിധ ആപ്ലിക്കേഷനുകളിലേക്ക് വെവ്വേറെ സ്വിച്ച് ചെയ്യുകയോ ടാബുകളും വിൻഡോകളും മാറുകയോ ചെയ്യുന്നതിനു പകരം എല്ലാം ഒറ്റയടിക്ക് ലഭ്യമാക്കാനാകും. ഇതുവഴി സമയനഷ്ടം ഒഴിവാക്കാനാകും. അതിനുമപ്പുറം കൂടുതൽ ഉപയോക്തൃസൗഹാർദപരവുമാകും.

ഈ വർഷം ആദ്യത്തിൽ തന്നെ പുതിയ മാറ്റങ്ങൾ ഗൂഗിൾ അവതരിപ്പിച്ചിരുന്നുവെങ്കിലും പഴയ ഇന്റർഫേസിൽ തുടരാൻ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. എന്നാൽ, ഇനിമുതൽ പഴയതിലേക്ക് മാറാനാകില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Summary: Google announced today that it's making the new Gmail interface the standard experience for users and from this month onwards, users will no longer have the option to revert to the old interface

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News