'എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം'; മുന്നറിയിപ്പുമായി ഗൂഗിൾ

വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ്‌ത പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി

Update: 2025-11-10 16:26 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ്‌ത പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.

ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ സൃഷ്‌ടിക്കാൻ കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ് ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിളിന്‍റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം പറഞ്ഞു.

Advertising
Advertising

ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ നിർമിക്കുന്നു. ഈ തട്ടിപ്പുകൾ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ്സ് ഉടമകളെയും ലക്ഷ്യമിട്ടുള്ളതാണ്.

അറിയപ്പെടുന്ന സ്ഥാപനങ്ങളെയോ സർക്കാർ ഏജൻസികളെയോ അനുകരിക്കുന്ന വ്യാജ ജോലി ലിസ്റ്റിംഗുകൾ ഈ തട്ടിപ്പുകളിൽ പലതിലും ഉൾപ്പെടുന്നു. ഇരകളോട് പലപ്പോഴും വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ ജോലി പ്രോസസ്സിംഗ് ഫീസായി കണക്കാക്കുന്ന പണമടയ്ക്കാനോ ആവശ്യപ്പെടാറുണ്ട്. ചില തട്ടിപ്പുകാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതോ ഡാറ്റ മോഷ്‌ടിക്കുന്നതോ ആയ വ്യാജ അഭിമുഖ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നു. നിയമാനുസൃതമായ തൊഴിലുടമകൾ ഒരിക്കലും പേയ്‌മെന്റുകളോ സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News