ആ പഴയ 'ക്രിഞ്ച്' ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ? പുതിയ അപ്ഡേറ്റുമായി ഗൂഗിൾ

അധികപേരും നേരിട്ടുകൊണ്ടിരിക്കുന്ന ഈ തലവേദനയ്ക്ക് പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ് ഗൂഗിൾ

Update: 2025-12-30 06:13 GMT

ചെറുപ്രായത്തില്‍ നിര്‍മിച്ച ജിമെയില്‍ ഐഡി എപ്പോഴെങ്കിലും തിരുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മിക്കവരും ചിന്തിച്ചുകാണും. അറിവില്ലാ പ്രായത്തില്‍ കൗതുകം തോന്നിയിട്ട ആ പേരുകള്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ കല്ലുകടിയായി അനുഭവപ്പെട്ടവരും ഏറെയാണ്. ഇത് പരിഹരിക്കാന്‍ ഒരു സംവിധാനം ജിമെയിലില്‍ ഉണ്ടായിരുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഈ അഡ്രസ് ഉപേക്ഷിച്ചുകൊണ്ട് മറ്റൊന്ന് തുടങ്ങുന്നതിലൂടെ ഇതുവരെയും ഉപയോഗിച്ചുകൊണ്ടിരുന്ന ഫയലുകളും പഴയ മെസേജുകള്‍ നഷ്ടമാവുകയും ചെയ്യും.

എന്നാല്‍, അധികപേരും നേരിട്ടുകൊണ്ടിരിക്കുന്ന ഈ തലവേദനയ്ക്ക് പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ് ഗൂഗിൾ. യൂസര്‍മാര്‍ക്ക് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അക്കൗണ്ട് മാറാതെ തന്നെ ജിമെയില്‍ അഡ്രസ് തിരുത്താനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

ഇമെയില്‍ അഡ്രസ് മാറ്റുന്നതിലൂടെ നിങ്ങളുടെ ഫോട്ടോ, ഫയല്‍, കോണ്‍ടാക്ട്‌സ്, കലണ്ടര്‍ ഇവന്റ്‌സ്, ആപ്പ്‌സ് എന്നിവയൊന്നും നഷ്ടപ്പെടുകയില്ല. നേരത്തെ അയച്ചതോ സ്വീകരിച്ചതോ ആയ മെസേജുകള്‍ നഷ്ടപ്പെടുകയുമില്ല.

ജിമെയില്‍ ഐഡി എങ്ങനെ മാറ്റാം?

ഗൂഗ്ള്‍ അക്കൗണ്ട് സെറ്റിങ്‌സിലാണ് അഡ്രസ് മാറ്റാനുള്ള സംവിധാനം. അക്കൗണ്ട് ആദ്യം തുറക്കുക. പേര്‍സണല്‍ ഡീറ്റൈല്‍സ് തുറന്ന് ഇമെയില്‍ സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക. പുതിയ അപ്‌ഡേഷന്‍ നിങ്ങളുടെ ഫോണിലെത്തിയിട്ടുണ്ടെങ്കില്‍ അഡ്രസ് മാറ്റാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കവിടെ കാണാനാകും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ജിമെയില്‍ അഡ്രസ് തിരുത്താന്‍ കഴിയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ തിരുത്താന്‍ ഗൂഗിൾ അനുവദിക്കുകയുള്ളൂ. നിശ്ചിത തവണ മാത്രമേ അഡ്രസ് തിരുത്താനാകൂവെന്നും പുതിയ അപ്‌ഡേഷനിലുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News