പണിമുടക്കി ഇൻസ്റ്റഗ്രാമും; കൂട്ടത്തോടെ പൂട്ടി അക്കൗണ്ടുകൾ

നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

Update: 2022-10-31 17:24 GMT

ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം കൂട്ടത്തോടെ സസ്പെന്‍റ്  ചെയ്ത് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം പോളിസി ലംഘനങ്ങളുണ്ടായാൽ മാത്രമാണ് ഇത്തരത്തില്‍ അക്കൗണ്ടുകൾ സസ്പെന്‍റ് ചെയ്യാറുള്ളത്. എന്നാൽ അത്തരം പ്രവൃത്തികളൊന്നും ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് കൂട്ടമായി സസ്പെന്‍റ് ചെയ്യപ്പെടുന്നത്.

നിരവധി ഉപഭോക്താക്കളാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഇൻസ്റ്റഗ്രാം ഡൗൺ' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വ്യാപകമായിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടുകളും ആളുകൾ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്ന് തങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നു എന്നും ഇൻസ്റ്റഗ്രം അറിയിച്ചു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News