ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഇനി സമയക്രമത്തിൽ; പുതിയ മാറ്റങ്ങൾ വരുന്നൂ

ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2022-01-06 07:47 GMT
Advertising

ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം. ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കപ്പെടും. അതായത്, പുതിയ പോസ്റ്റുകള്‍ ആദ്യം കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്‍റെ ഭാഗമായി ഫീഡില്‍ ഹോം, ഫേവറൈറ്റ്‌സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും. നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് ഹോം ഫീഡ്. ഇതില്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് കാണിക്കുക. 

ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകളാണ് ഫേവറൈറ്റ്‌സില്‍ കാണിക്കുക. ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തില്‍ കാണിക്കും. ഫോട്ടോഷെയറിങ്ങില്‍ തുടങ്ങി, നിലവില്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെയും മറ്റും ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മോണട്ടൈസേഷന്‍ ടൂളുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News