സെർച്ച് ചെയ്യാൻ ഞങ്ങൾക്ക് ഗൂഗിൾ വേണ്ട; സെർച്ച് എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും വാർത്തകളുണ്ട്

Update: 2022-06-10 13:34 GMT
Editor : dibin | By : Web Desk
Advertising

ഗൂഗിളുമായി ആപ്പിൾ മത്സരത്തിന് ഇറങ്ങുകയാണോ എന്നാണ് ടെക്ക് ലോകം നോക്കുന്നത്. ചില മേഖലകളിൽ ഗൂഗിളുമായി ആപ്പിൾ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നമ്മൾക്ക് എല്ലാവർക്കും സെർച്ച് എൻജിൻ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരിക ഗൂഗിൾ ആണ്. എന്നാൽ ഗൂഗിളിന് എതിരാളിയായി സെർച്ച് എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്നാണ് വാർത്തകൾ. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും വാർത്തകളുണ്ട്.

ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാനുള്ള സാധ്യത ടെക്ക് ലോകവും തള്ളി കളയുന്നില്ല. 2023 ജനുവരിയിലാകും ഇത് സംബന്ധിച്ചുള്ള ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നാണ് വിലയിരുത്തൽ. 2023 ഡബ്ല്യുഡബ്ല്യുഡിസിയിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് കരുതുന്ന ലിസ്റ്റിൽ സെർച്ച് എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഇതിനുമുമ്പും പലതവണ ആപ്പിൾ ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ട്.

ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, മാക്ഒഎസ് 13, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ് എന്നിവ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ആരാധകർ എല്ലാം പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News