അനാവശ്യ മെയിലുകൾ നിറഞ്ഞതാണോ നിങ്ങളുടെ ഇൻബോക്സ്? ഒറ്റ ടാപ്പിൽ ക്ലിയർ ചെയ്യാം

അൺസബ്‌സ്ക്രൈബ് ഓപ്ഷൻ ഉപയോഗിച്ച് ഇൻബോക്‌സ് കൂടുതൽ വൃത്തിയുള്ളതാക്കാനും ആവശ്യമുള്ള മെയിലുകൾ മാത്രം ലഭിക്കാനും സാധിക്കും

Update: 2025-10-30 02:32 GMT

ന്യൂഡൽഹി: പ്രധാനപ്പെട്ട ഇമെയിലുകൾ തിരയുമ്പോൾ പ്രൊമോഷണൽ മെയിലുകൾ കാരണം ബുദ്ധിമുട്ടാറുള്ള ആളുകളാണ് നമ്മളിൽ പലരും. പരസ്യങ്ങളും, ഓഫാറുകളും, വാർത്താക്കുറിപ്പുകളും കൊണ്ട് നിറഞ്ഞതാണ് പലരുടെയും ഇൻബോക്സുകൾ. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?

അൺസബ്‌സ്ക്രൈബ് ഓപ്ഷൻ ഉപയോഗിച്ച് ഇൻബോക്‌സ് കൂടുതൽ വൃത്തിയുള്ളതാക്കാനും ആവശ്യമുള്ള മെയിലുകൾ മാത്രം ലഭിക്കാനും സാധിക്കും. അൺസബ്‌സ്‌ക്രൈബുചെയ്യാൻ മറ്റൊരു വെബ്‌സൈറ്റും സന്ദർശിക്കുകയോ ക്രമീകരണങ്ങളിലേക്ക് പോകുകയോ ചെയ്യേണ്ടതില്ല. ഈ സവിശേഷത എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പരിശോധിക്കാം.

Advertising
Advertising

ജിമെയിലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് മാനേജ് ഫീച്ചർ മൊബൈൽ ആപ്പിൽ എളുപ്പത്തിൽ ലഭ്യമാണ്. അനാവശ്യ ഇമെയിലുകൾ ഒഴിവാക്കാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കും. മാനേജ് സബ്‌സ്‌ക്രിപ്‌ഷൻസ് ഫീച്ചർ ഉപയോഗിക്കുന്നതിന് ജിമെയിൽ മൊബൈൽ ആപ്പ് തുറന്നതിനുശേഷം ഇടതുവശത്ത് മൂന്ന് വരകൾ കാണാം. അവയിൽ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ കാണാം. ഇതിന് താഴെ 'മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ' നിയന്ത്രിക്കുക എന്ന വിഭാഗമുണ്ട്. അതിൽ നിങ്ങളുടെ എല്ലാ സബ്‌സ്‌ക്രിപ്‌ഷനുകളും കാണാനാകും. നിങ്ങൾ അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നിന് അടുത്തായി ഒരു ഇമെയിൽ പോലുള്ള ഐക്കൺ കാണും. ഇതിൽ ക്ലിക്കുചെയ്യുന്നത് അൺസബ്‌സ്‌ക്രൈബ് ഓപ്ഷൻ കൊണ്ടുവരും. അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ അതിൽ ക്ലിക്കുചെയ്യുക.

ഇനി ഒരു ബ്രാൻഡിൽ നിന്നുള്ള മെയിലുകൾ മാത്രം ഇല്ലാതാക്കണമെങ്കിൽ അവയുടെ പേര് തിരഞ്ഞതിന് ശേഷം ഡിലീറ്റ് ചെയ്യാൻ സാധിക്കും. ലെവൽ, തീയതി, ഇമെയിൽ ഐഡി എന്നിവ പ്രകാരവും നിങ്ങൾക്ക് മെയിലുകൾ തിരയാനും കഴിയും. നിങ്ങളുടെ ഇൻബോക്സ് ക്ലിയർ ചെയ്യുന്നതിന് ഈ ഓപ്ഷൻ വളരെ ഉപയോഗപ്രദമാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News