'സൂക്ഷിച്ച് നോക്കൂ, മാറ്റമുണ്ട്'; പത്ത് വർഷങ്ങൾക്ക് ശേഷം ലോഗോയിൽ കൈവെച്ച് ഗൂഗിൾ

ഗൂഗിളിന്റെ ലോഗോ മാറ്റം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. കൊള്ളാമെന്ന് ചിലർ പറയുമ്പോൾ ഒരു മാറ്റവും തോന്നുന്നില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു

Update: 2025-05-13 11:27 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്:  ഏറെ പ്രശസ്തമായ 'ജി' എന്ന ലോഗോയില്‍ മാറ്റവുമായി പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൂഗിള്‍ തങ്ങളുടെ ലോഗോയില്‍ കൈവെക്കുന്നത്. മാറ്റം എന്താണെന്ന് മനസിലാക്കണമെങ്കില്‍ സൂക്ഷിച്ചുനോക്കേണ്ടിവരും എന്നതാണ് മറ്റൊരു കാര്യം.

നേരത്തെ നാലു നിറങ്ങള്‍(ചുവപ്പ്, മഞ്ഞ, പച്ച, നീല) വ്യത്യസ്ത ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. എന്നാല്‍ പുതിയ ലോഗോയില്‍ അവ ഗ്രേഡിയന്റായാണ് വിന്യസിച്ചിരിക്കുന്നത്. അതാണ് മാറ്റവും. അതേസമയം പുനർരൂപകൽപ്പന ചെയ്തത ലോഗോ, അപ്ഡേറ്റ് ചെയ്ത ഐഒഎസ്, പിക്സല്‍ ഫോണുകളിൽ മാത്രമേ ദൃശ്യമാകൂ. മറ്റു ഉപകരണങ്ങളിലേക്ക് വൈകാതെ എത്തും. 

Advertising
Advertising

നേരത്തെ പറഞ്ഞതുപോലെ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഗൂഗിൾ തങ്ങളുടെ ലോഗോയില്‍ പേരിനെങ്കിലുമൊരു മാറ്റം വരുത്തുന്നത്. 2015 സെപ്റ്റംബറിലാണ് കമ്പനി അവസാനമായി ലോഗോയിൽ വലിയ മാറ്റം വരുത്തിയത്. സാൻസ്-സെരിഫ് ടൈപ്പ്ഫേസിലേക്കാണ് അന്ന് ഫോണ്ട് മാറ്റിയത്. ആ സമയത്ത്, ബ്രാൻഡിന്റെ എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്ന ഒരു പുതിയ 'G' ലോഗോയും ഗൂഗിൾ പുറത്തിറക്കിയിരുന്നു. 

അതേസമയം ഗൂഗിളിന്റെ ലോഗോ മാറ്റം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. കാര്യമായ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്ന തരത്തിൽ ചിലർ ട്രോളുകളിലൂടെയാണ് മാറ്റത്തെ എതിരേറ്റത്. എന്നാൽ നേരത്തെ ഉള്ളതിൽ നിന്ന് വ്യത്യസ്തത അനുഭവപ്പെടുന്നുവെന്നും കൊള്ളാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News