പ്രൊഡക്ഷനിലെ പെട്ടെന്നുള്ള മാറ്റമോ? സാംസങ് ഗ്യാലക്‌സി എസ്26 സീരീസ് വൈകും

എസ്25 സീരീസിനെ അപേക്ഷിച്ച് എസ്26 സീരീസിന് വിപുലീകരിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും മികച്ച ക്യാമറകളും ലഭിക്കുമെന്ന് സാംസങ് അടുത്തിടെ സൂചന നൽകിയിരന്നു

Update: 2025-11-21 09:21 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: സ്മാർട്ട്ഫോൺ വിപണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാംസങിന്റെ പ്രീമിയം മോഡലായ ഗ്യാലക്സി എസ് 26 സീരീസിനായി. ആപ്പിളിന്റെ മുഖ്യ എതിരാളിയെന്ന നിലയില്‍ സാംസങിന്റെ നീക്കങ്ങള്‍ക്കെല്ലാം ആവശ്യക്കാരേറെയുമാണ്. 

പതിവില്‍ നിന്നും വിപരീതമായി സാംസങ്, ചടങ്ങ് വൈകിപ്പിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത വർഷം ഫെബ്രുവരി 25നാകും ചടങ്ങ് എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാൽ മാർച്ച് ആദ്യ വാരത്തിൽ ലോഞ്ചിങ് നടക്കാനാണ് സാധ്യത. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അഞ്ച് വർഷത്തിനിടെ ആദ്യമായാണ്, സാംസങ് അതിന്റെ മുൻനിര ഗ്യാലകസ് എസ് സീരീസ് മാർച്ചിൽ പുറത്തിറക്കുന്നത്. യുഎസിലെ സാൻ ഫ്രാൻസിസ്കോയിലാണ് ലോഞ്ച് ഇവന്റ് നിശ്ചയിച്ചിരിക്കുന്നത്. 

Advertising
Advertising

പ്രൊഡക്ഷനിലെ പെട്ടെന്നുള്ള മാറ്റമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഒരു പുതിയ അൾട്രാ-സ്ലിം എഡ്ജ് മോഡൽ കൂടി ഇതോടൊപ്പം പുറത്തിറക്കാനാണ് സാധ്യത. അതേസമയം "പ്ലസ്" മോഡൽ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. 

ഇതുവരെ ലഭ്യമായ അ‌നൗദ്യോഗിക വിവരങ്ങൾ പ്രകാരം ഗ്യാലക്സി എസ്26 സീരീസിൽ ഗ്യാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അ‌ൾട്ര എന്നീ മോഡലുകളാകും ഉണ്ടാകുക. എസ്25 സീരീസിനെ അപേക്ഷിച്ച് എസ്26 സീരീസിന് വിപുലീകരിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും മികച്ച ക്യാമറകളും ലഭിക്കുമെന്ന് സാംസങ് അടുത്തിടെ സൂചന നൽകിയിരന്നു. അതേസമയം വില കൂടും. മെമ്മറി, സ്റ്റോറേജ് എന്നിവയ്ക്കുള്‍പ്പെടെ വില ഉയര്‍ന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, മൊബൈൽ പ്രോസസറുകളുടെ വില 12 ശതമാനം വർദ്ധിച്ചതായി സാംസങ് തന്നെ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News