ഒരു വീട്, ഒരു അക്കൗണ്ട്; നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങ് നിയന്ത്രണം കൂടുതല്‍ രാജ്യങ്ങളിലേക്ക്

വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം

Update: 2023-05-24 13:52 GMT
Editor : abs | By : Web Desk
Advertising

നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ പങ്കെടുന്നതിൽ കൂടുതൽ നിയന്ത്രണങ്ങളുമായി നെറ്റ്ഫ്‌ളിക്‌സ്. കുടുംബാംഗങ്ങളെല്ലാത്തവർക്ക് പാസ്‌വേഡ് പങ്കിടുന്നതിൽ തടയിടുകയാണ് കമ്പനിയുടെ ലക്ഷ്യം. വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. 

'നിങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ താമസിക്കുന്നവർക്കും വേണ്ടിയുള്ളതാണ് നെറ്റ്ഫ്‌ളിക്‌സ് അതിന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത ഇമെയിലിൽ പറയുന്നു. പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവർ, ഷെയേർഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും.

'പാസ്‌വേഡ് പങ്കിടലിന്റെ നാളുകൾ അവസാനിച്ചു. നിങ്ങളുടെ വീടിന് പുറത്തുള്ളവർക്ക് അക്കൗണ്ട് പങ്കിടാം എന്നാല്‍  അത് സൗജന്യമായി ചെയ്യാൻ കഴിയില്ല. അക്കൗണ്ട് പങ്കിടണമെങ്കിൽ, അധിക അംഗ സ്ലോട്ടിന് പ്രതിമാസം $7.99 അധികമായി നൽകണം'. നെറ്റ്ഫ്ലിക്സ് യുഎസിലെ ഉപഭോക്താക്കള്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.

ഉപഭോക്താക്കൾ തങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ വ്യാപകമായി പങ്കുവയ്ക്കുന്നത് ടിവി സിനിമ എന്നിവയ്ക്കായുള്ള കമ്പനിയുടെ നിക്ഷേപത്തെ വലിയതോതിൽ ബാധിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ളിക്സ്. എന്നാൽ, പാസ്വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കൾ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്വന്തം വീട്ടുകാരല്ലാത്ത ആളുകൾക്ക് പാസ്വേഡ് പങ്കുവയ്ക്കുന്നവർക്കെതിരെ കമ്പനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാർ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News