റിയൽമി 11 സീരീസിന് ബിഐഎസ് സർട്ടിഫിക്കേഷൻ; ഇന്ത്യയിലേക്ക് ഉടനെത്തും

വാനില റിയൽമി 11, റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നീ മോഡലുകൾ ലൈനപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.

Update: 2023-04-26 14:13 GMT
Editor : banuisahak | By : Web Desk
Advertising

റിയൽമി 11 സീരീസ് മെയ് 10ന് ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമീ 2022 ഡിസംബറിൽ ഇന്ത്യയിൽ റിയൽമീ 10 സീരീസ് അവതരിപ്പിച്ചിരുന്നു. ഈ ശ്രേണിയുടെ പിൻഗാമിയായ റിയൽമീ 11 സീരീസും ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് സൂചന. വാനില റിയൽമി 11, റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നീ മോഡലുകൾ ലൈനപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ഇതിൽ വാനില റിയൽമി 11, റിയൽമി 11 പ്രോ മോഡലുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ( ബിഐഎസ് ) സർട്ടിഫിക്കേഷൻ ലഭിച്ചുകഴിഞ്ഞു. Realme 11 പ്രോ+ വേരിയന്റും ഉൾപ്പെടാൻ സാധ്യതയുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൽ 5G കണക്റ്റിവിറ്റിയും 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭിക്കും.  കൂടാതെ 5,000mAh ബാറ്ററിയുടെ പിന്തുണയുമുണ്ടാകും.Realme 11 സീരീസ് ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് (11:30 am IST) നടക്കും. റിയൽമീ 11 പ്രോ മൂൺ ഫോട്ടോഗ്രാഫി മോഡുമായി വരുമെന്നാണ് സൂചന. കൂടുതൽ സവിശേഷതകളൊന്നും റിയൽമീ വ്യക്തമാക്കിയിട്ടില്ല. 

Realme 11 Pro+ ന് 2160Hz PWM ഡിമ്മിംഗ് ഉള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 16 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും സഹിതം മീഡിയടെക് ഡൈമെൻസിറ്റി 7000-സീരീസ് SoC വാഗ്ദാനം ചെയ്യുന്നുണ്ട്. 

F/1.4 അപ്പേർച്ചറുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് Realme 11 Pro+ ൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫികൾക്കായി, മുൻവശത്ത് 16 മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കും. 80W ഫാസ്റ്റ് ചാർജിംഗ് അല്ലെങ്കിൽ 100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ, വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൽ റിയൽമി 5,000 എംഎഎച്ച് ബാറ്ററിയുമുണ്ടായിരിക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News