സാംസങ് ഗാല്ക്‌സി എഫ് 34 5ജി ഓഗസ്റ്റ് ഏഴിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഏകദേശം പതിനേഴായിരത്തിന് താഴെയാണ് വില പ്രതീക്ഷിക്കുന്നത്

Update: 2023-08-02 05:29 GMT
Advertising

സാംസങ് ഗാലക്‌സി എഫ്34 5ജി ഇന്ത്യയിൽ ആഗസ്റ്റ് ഏഴിന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം ഫോണിന്റെ ചില ഹാർഡ് വെയർ വിവരങ്ങളും വില വിവരവും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. നാല് തലമുറ വരെ സോഫ്റ്റ് വെയർ അപ്‌ഗ്രേഡും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം നൽകി സാംസങ് ഇതിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി നേടാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതൊരു മിഡ് റേഞ്ച് ഫോണിലും ലഭിക്കാത്ത സോഫ്റ്റ് വെയർ പിന്തുണയാണിത്.

ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നീ കളറുകളിലാണ് ഫോൺ ലഭ്യമാവുക. ഏകദേശം പതിനേഴായിരത്തിന് താഴെയാണ് വില പ്രതീക്ഷിക്കുന്നത്. സാംസങ് എക്‌സിനോസ് 1280 പ്രോസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 6.5 ഇഞ്ചിന്റെ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റും 1000നിറ്റ്‌സ് ബ്രൈറ്റനസും ലഭിക്കും.

ക്യാമറ ഡിപ്പാർട്ട് നോക്കുമ്പോൾ ഒപ്റ്റിക്കൽ സ്റ്റബിലൈസേഷൻ വരുന്ന 50 മെഗാ പിക്‌സലിന്റെ പ്രൈമറി ക്യാമറയും 12 മെഗാപിക്‌സൽ വരുന്ന സെക്കന്ററി ക്യാമറയും 16 മെഗാ പിക്‌സലിന്റെ സെൽഫി ക്യാമറയുമാണ് വരുന്നത്. 6000 എം.എ.എച്ച് ബാറ്ററി സപ്പോർട്ടുണ്ടെങ്കിലും ഫാസ്റ്റ് ചാർജിങ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News