സാറ്റ്‌ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റിന് ഇന്ത്യയിലും ലൈസൻസ്; ഇനി ഇന്റർനെറ്റ് അതിവേഗത്തിൽ ലഭിക്കും

ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യുകെ ആസ്ഥാനമായ വൺവെബ് എന്ന് സാറ്റ്കോം കമ്പനിക്കാണ് ഇപ്പോൾ ലൈസൻസ് ലഭിച്ചിരിക്കുന്നത്.

Update: 2022-04-22 18:31 GMT
Editor : Nidhin | By : Web Desk

ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമാണ് സാറ്റ്‌ലൈറ്റ് വഴി നേരിട്ട് വീടുകളിലേക്ക് ആന്റിന വഴി ഇന്റർനെറ്റ് ലഭിക്കുക എന്നത്.

ഇന്ത്യയിൽ അത്തരത്തിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് നൽകാൻ ആദ്യമായി ഒരു ലൈസൻസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിലെ ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യുകെ ആസ്ഥാനമായ വൺവെബ് എന്ന് സാറ്റ്‌കോം കമ്പനിക്കാണ് ഇപ്പോൾ ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡു(NSIL)മായി വൺവെബ് ഇതുസംബന്ധിച്ച് കരാറിലെത്തുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising

നിലവിലെ ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ഷനുകളെല്ലാം മൊബൈൽ കണക്ഷനോ വയർ ബന്ധിതമായ കണക്ഷനുമാണ്. നിലവിലെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളെക്കാൾ വളരെയധികം വേഗത കൂടിയതായിരിക്കും സാറ്റ്‌ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം.

ഈ വർഷം എൻഎസ്‌ഐഎല്ലിൽ നിന്ന് വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹം കൂടി ചേർത്ത് മൊത്തം 428 ഉപഗ്രഹങ്ങൾ ഉപയോഗിച്ചായിരിക്കും വൺവെബിന്റെ ഇന്റർനെറ്റ് സേവനം പ്രവർത്തിക്കുക. ഇതുവഴി അതിവേഗമുള്ളതും ലാറ്റൻസി റേറ്റ് വളരെ കുറഞ്ഞതുമായി ഇന്റർനെറ്റ് എല്ലായിടത്തും എല്ലാവർക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് വൺവെബ് പ്രതിനിധികൾ അറിയിച്ചു. ഭാവിയിൽ സാറ്റ്‌ലൈറ്റുകളുടെ എണ്ണം 650 ൽ എത്തിക്കാനും വൺവെബിന് പദ്ധതിയുണ്ട്.

ഈ വർഷം പകുതിയോട് കൂടി സാങ്കേതികവിദ്യ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary: Bharti-backed OneWeb signs pact with Isro arm to launch sats for global Net connectivity

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News