സ്‌നാപ്പ്ഡ്രാഗണിനെ അങ്ങനെയൊന്നും തോൽപ്പിക്കാൻ പറ്റൂല!! നവംബറിലെ അൻടുടു സ്‌കോറിലും മുന്നിൽ

മിഡ് റേഞ്ച് ഫോണുകളിലേക്ക് വന്നാൽ മുന്നിൽ 566,438 അൻടുടു സ്‌കോറുമായി ഐക്യൂ സെഡ് 5 ആണ് ഒന്നാമത്.

Update: 2021-12-04 13:25 GMT
Editor : Nidhin | By : Web Desk

സ്മാർട്ട് ഫോണുകളുടെ പ്രവർത്തനക്ഷമത അളക്കുന്ന ആഗോള തലത്തിൽ അംഗീകാരമുള്ള ഏറ്റവും പ്രധാനപ്പെട്ട റേറ്റിങാണ് അൻടുടു സ്‌കോർ. സ്മാർട്ട് ഫോണിനെ കാര്യമായി ശ്രദ്ധിക്കുന്നവർ ഇവരുടെ റേറ്റിങ് അടിസ്ഥാനമാക്കിയാണ് ഫോണുകൾ തെരഞ്ഞെടുക്കാറുള്ളത്.

ഇപ്പോൾ നവംബറിലെ അൻടുടു സ്‌കോർ പുറത്തുവന്നിരിക്കുകയാണ്. അതിൽ് പ്രോസസറുകളിൽ മുന്നിൽ നിൽക്കുന്നത് സ്‌നാപ്ഡ്രാഗൺ 888 പ്ലസ് എസ്ഒസി ( Snapdragon 888+Soc) പ്രോസസറും സ്‌നാപ്ഡ്രാഗൺ 7778ജി ചിപ്പ്‌സെറ്റുമാണ്. നവംബർ ഒന്നു മുതൽ 30 വരെയുള്ള കാലയളവിലെ വിവിധ പ്രോസസറുകളുടെ ശരാശരി പെർഫോമൻസ് കണക്കിലെടുത്താണ് റേറ്റിങ് നൽകിയിരിക്കുന്നത്. അതേസമയം എല്ലാ സ്മാർട്ട് ഫോണുകളുടെയും ലിസ്റ്റിൽ മുന്നിൽ ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് 4എസ് പ്രോയാണ്. സ്‌നാപ്ഡ്രാഗൺ 888 പ്ലസ് എസ്ഒസി തന്നെയാണ് ഇതിന് കരുത്ത് പകരുന്നത്. നുബിയയുടെ റെഡ് മാജിക്ക് 6എസ് പ്രോ, ഐക്യൂവിന്റെ 8 പ്രോ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇവയുടെ പ്രോസസറും സ്‌നാപ്ഡ്രാഗൺ 888 പ്ലസ് എസ്ഒസിയാണ്.

Advertising
Advertising

ഇനി മിഡ് റേഞ്ച് ഫോണുകളിലേക്ക് വന്നാൽ മുന്നിൽ 566,438 അൻടുടു സ്‌കോറുമായി ഐക്യൂ സെഡ് 5 ആണ് ഒന്നാമത്. ഇതിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണിന്റെ തന്നെ 778ജി എസ്ഒസിയാണ്. അഡ്രിനോയുടെ 642 എൽ ആണ് ഇതിന്റെ ജിപിയു. രണ്ടാം സ്ഥാനത്ത് ഇതേ പ്രോസസറിൽ തന്നെ പ്രവർത്തിക്കുന്ന ഓപ്പോയുടെ കെ9 5ജിയാണ്. മൂന്നാമതും സ്‌നാപ്ഡ്രാഗണിന്റെ തന്നെ 778ജിയാണ് എംഐയുടെ 11 ലൈറ്റ് 5ജിയാണ് ആ മോഡൽ. മിഡ് ബഡ്ജറ്റിൽ വരുന്ന സ്‌നാപ്ഡ്രാഗണിനെ കൂടാതെയുള്ള പ്രോസസർ മീഡിയടെക്കിന്റെ ഡയമൻസിറ്റി 900 എസ്ഒസിയും 920 എസ്ഒസിയുമാണ്.

Summary: Snapdragon 888+ SoC get top in antutu score in November

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News