ഈ കഴിവുള്ള ടെക്കികള്‍ക്ക് 50 ശതമാനത്തിലധികം ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ബിസിനസ് മേഖലകളെല്ലാം എ.ഐയെ വലിയ രീതിയില്‍ സജീവമാക്കുന്നതായും റിപ്പോര്‍ട്ട്

Update: 2024-03-21 09:05 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അറിയാമെങ്കില്‍ വന്‍ ശമ്പളം നേടാനാവുമെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകള്‍ക്ക്  50 ശതമാനത്തിന് മുകളില്‍ ശമ്പളം നേടാമെന്നും കരിയറില്‍ വലിയ നേട്ടം കൈവരിക്കാമെന്നുമാണ്  ആമസോണ്‍ വെബ് സര്‍വീസസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തൊഴിലിടങ്ങളില്‍ എ.ഐ സ്വാധീനം ഉറപ്പിക്കുന്നതിന്റെ വ്യക്തമായ ചിത്രം വെളിപ്പെടുത്തുന്നതാണ് ഇന്ത്യയിലെ 1600 തൊഴിലാളികളിലും 500 തൊഴിലുടമകളിലുമായി നടത്തിയ പഠന റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ബിസിനസ് മേഖലകളെല്ലാം എ.ഐയെ വലിയ രീതിയില്‍ പിന്തുണക്കുകയും സജീവമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 99 ശതമാനം കമ്പനികളും 2028ഓടെ എഐയിലൂടെ നയിക്കപ്പെടുമെന്ന് വ്യക്താമാക്കിയിട്ടുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ എ.ഐ വിഭാവനം ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക ലാഭം കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. എ.ഐയിലെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനത്തിനും സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ഈ മേഖലയില്‍ നൈപുണ്യവും അറിവുമുള്ളവരെ കിട്ടാനില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 96 ശതമാനം തൊഴിലുടമകളും മികച്ച എ ഐ വിദഗ്ധരില്ലാതെ പ്രതിസന്ധിയിലാണ്. എന്നാല്‍ ഈ മേഖലയിലെത്താനാഗ്രഹിക്കുന്ന അനേകം പേരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരുകളും സ്ഥാപനങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സഹകരിച്ച് എ.ഐയില്‍ കൂടുതല്‍ വിദഗ്ധരെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News