നാല് ജി.ബി ഫയല്‍ അപ്ലോഡ്, അതിവേഗ ഡൗണ്‍ലോഡ്; ടെലഗ്രാം പ്രീമിയം വേര്‍ഷന്‍ വരുന്നു

നിലവില്‍ ലഭിക്കുന്ന ടെലഗ്രാം സേവനങ്ങളുടെ ഇരട്ടി ആനുകൂല്യങ്ങളാണ് പ്രീമിയം വേര്‍ഷനില്‍ ലഭ്യമാകുക

Update: 2022-06-22 07:44 GMT
Editor : ijas

ദീര്‍ഘ കാല സൗജന്യ സേവനത്തിന് ശേഷം ടെലഗ്രാം പ്രീമിയം വേര്‍ഷന്‍ വരുന്നു. പണം കൊടുത്തുള്ള പുതിയ വേര്‍ഷന്‍ വലിയ പ്രത്യേകതകളോടെയാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. പ്രീമിയം പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ആയിരം ചാനലുകള്‍ വരെ സബ്സ്ക്രൈബ് ചെയ്യാനും ഇരുപത് ചാറ്റ് ഫോള്‍ഡറുകളിലായി 200 ചാറ്റുകള്‍ വീതവും അനുവദിക്കും. നിലവില്‍ ലഭിക്കുന്ന ടെലഗ്രാം സേവനങ്ങളുടെ ഇരട്ടി ആനുകൂല്യങ്ങളാണ് പ്രീമിയം വേര്‍ഷനില്‍ ലഭ്യമാകുക.

പ്രീമിയം ഉപയോക്താക്കള്‍ക്ക് സാധാരണ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന രണ്ട് ജി.ബിയില്‍ നിന്നും വ്യത്യസ്തമായി നാല് ജി.ബി വരെ ഉയര്‍ത്തിയുള്ള ഫയല്‍ അപ് ലോഡിങ് ആയിരിക്കും ലഭിക്കുക. വോയിസ് മെസേജുകള്‍ എഴുത്തുകളാക്കാനും എക്സ്ട്രാ ആനിമേറ്റഡ് റിയാക്ഷനും, പ്രീമിയം സ്റ്റിക്കറുകള്‍ക്കും പുതിയ പ്രീമിയം വേര്‍ഷന്‍ അവസരമൊരുക്കുന്നു.

Advertising
Advertising

അതെ സമയം സബ്സ്ക്രിപ്ഷന്‍ ചാര്‍ജ് എത്രയാകുമെന്നതില്‍ ടെലഗ്രാം വ്യക്തത വരുത്തിയിട്ടില്ല. മാസത്തില്‍ 349 രൂപ നല്‍കിയാലാകും പ്രീമിയം ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീമിയം ഫ്രീ അക്കൌണ്ടില്‍ പരസ്യങ്ങളും ഒഴിവാക്കും.

പ്രീമിയം വേര്‍ഷനില്‍ വരുന്നത്:

  • നാല് ജി.ബി ഫയല്‍ അപ് ലോഡ്
  • അതിവേഗ ഡൗണ്‍ലോഡ്
  • പരസ്യങ്ങളില്ലാത്ത സേവനം
  • നിരവധി കസ്റ്റം ഐക്കണുകള്‍
  • പത്ത് ചാറ്റുകള്‍ വരെ മെയിന്‍ ലിസ്റ്റില്‍ പിന്‍ ചെയ്യാം
  • പ്രൊഫൈലില്‍ വലിയ ബയോയും ലിങ്കും ഉള്‍പ്പെടുത്താം
  • വോയിസ് ടു ടെക്സ്റ്റ് ട്രാന്‍സ്ക്രിപ്ഷന്‍
  • പ്രീമിയം സ്റ്റിക്കറുകളും റിയാക്ഷന്‍സും
  • പ്രൊഫൈലില്‍ പ്രീമിയം ബാഡ്ജ്
  • പ്രൊഫൈൽ വീഡിയോ അനുവദിക്കും
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News