ഒന്നരക്കോടി തരാം..മുഖം തരാമോ..? വിചിത്രമായ ഓഫറുമായി റോബോട്ട് നിർമാണ കമ്പനി

ദയാശീലനും സൽഗുണനുമെന്ന് തോന്നിക്കുന്ന മുഖമാണ് തങ്ങൾക്ക് വേണ്ടതെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്.

Update: 2021-11-28 05:34 GMT

നിങ്ങളുടെ മുഖത്തിന്‍റെ ആജീവനാന്ത അവകാശം നല്‍കുകയാണെങ്കില്‍ രണ്ട്​ ലക്ഷം ഡോളര്‍ (ഒന്നര കോടിയോളം) വാഗ്ദാനം ചെയ്ത് പ്രമുഖ റോബോട്ട് നിര്‍മാണകമ്പനി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോമോബോട്ട്​ എന്ന റോബോട്ടിക്സ്​​ കമ്പനിയാണ് അവരുടെ ഹ്യുമനോയ്​ഡ്​ റോബോട്ട്​ അസിസ്റ്റന്‍റിന്​​ വേണ്ടി മുഖത്തെ തേടുന്നത്. 


ദയാശീലനും സൽഗുണനുമെന്ന്​ തോന്നിക്കുന്ന മുഖമാണ്​ തങ്ങൾക്ക്​ വേണ്ടതെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഏത്​ ​പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്ത്രീകള്‍ക്കും ഇതിനായി അപേക്ഷിക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്നവരില്‍ നിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ് കമ്പനി.  

Advertising
Advertising

ഹ്യുമനോയ്​ഡ്​ റോബോട്ടുകൾക്ക്​ പേരുകേട്ട കമ്പനിയാണ്​ പ്രോമോബോട്ട്. ഹോട്ടലുകളിലും ഷോപ്പിങ്​ മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെ നിര്‍മിക്കാനാണ് മുഖം ആവശ്യം. ദിവസേന ആയിരക്കണക്കിന്​ ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ​ റോബോട്ടുകളെ 2023ഓടെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ സ്റ്റോറുകളിലും വിന്യസിക്കാനാണ്​ പദ്ധതി.


അഡ്‌മിനിസ്‌ട്രേറ്റർമാർ, പ്രൊമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ തുടങ്ങി നിരവധി റോളുകളിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ കമ്പനി ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. 43ഓളം രാജ്യങ്ങളിലായാണ് അവ ഉപയോഗത്തിലുള്ളത്. 

US robot-maker offers ₹1.5cr to anyone willing to give them rights to their face

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News