വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം

2021 ജനുവരി മുതൽ ജൂൺ വരെയുള്ള മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം

Update: 2021-10-28 10:19 GMT
Advertising

വോഡഫോൺ ഐഡിയ നെറ്റ് വര്‍ക്കിന് ഇന്ത്യയിലെ അതിവേഗ 4 ജി നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം. മൊബൈൽ നെറ്റ് വർക്കുകളുടെ വേഗത പരിശോധിക്കുന്ന ഏജൻസിയായ ഊകലയാണ് വോഡഫോൺ ഐഡിയക്ക് അതിവേഗ നെറ്റ് വർക്കിനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ് വർക്കായി വോഡഫോൺ ഐഡിയയെ തെരഞ്ഞെടുത്തത്.

'രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ് വര്‍ക്കായി വി.ഐ നെറ്റ് വർക്കിനെ പ്രഖ്യാപിക്കുകയാണ്. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള അവരുടെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം'. ഊകല സി.ഇ.ഒ ഡൗഗ് സട്ടിൽസ് പറഞ്ഞു. വേഗതക്കായി ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന നെറ്റ് വർക്കും വോഡഫോൺ ഐഡിയയാണ്.

'വി.ഐ ഉപഭോഗ്താക്കൾക്ക് ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അനുഭവമാണ് സമ്മാനിക്കുന്നത്. തുടരെയുള്ള ശ്രമഫലമായാണ് ഞങ്ങൾക്കിത് സാധ്യമാക്കാൻ കഴിഞ്ഞത്. ഇപ്പോളിതാ രാജ്യത്തെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ് വർക്കായി വി.ഐ യെ തെരഞ്ഞെടുത്തിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ ഞങ്ങളുടെ കസ്റ്റർമർമാർക്ക് ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് അനുഭവം സമ്മാനിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'. വി.ഐ നെറ്റ് വർക്ക് മാർക്കറ്റിങ് ഓഫീസര്‍ അവനീഷ് കോസ് ല പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News