ആന്‍ഡ്രോയ്ഡിലെ വാട്ട്സ് ആപ്പ് ഡാറ്റ ഐ.ഒ.എസിലേക്ക്: പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

താമസിയാതെ തന്നെ പുതിയ ഫീച്ചര്‍ ബീറ്റ വേര്‍ഷന്‍ ഉപയോക്താക്കളിലേക്ക് എത്തും

Update: 2022-06-15 02:51 GMT
Editor : ijas
Advertising

ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ കാത്തിരുന്ന വാട്ട്സ് ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ച് മെറ്റ. ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി, വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ആന്‍ഡ്രോഡിയ്ഡ് ഉപകരണങ്ങളില്‍ നിന്ന് ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യമാണ് ഇതുവഴി കൈവരുന്നതെന്ന് മെറ്റ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഐ.ഒ.എസ് ഉപകരണങ്ങളില്‍ നിന്നും ആന്‍ഡ്രോയ്ഡിലേക്ക് ഡാറ്റ കൈമാറ്റം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ് ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.

Full View

പുതിയ ഫീച്ചറിലൂടെ രണ്ട് മൊബൈല്‍ സംവിധാനങ്ങളില്‍ നിന്നും ചാറ്റ് ഹിസ്റ്ററി പങ്കുവെക്കല്‍ ഇനി എളുപ്പമാവും. പുതിയ അപ്ഡേറ്റ് പുതിയതോ ഫാക്ടറി റി റീസെറ്റ് ചെയ്ത ഐ ഫോണുകളിലോയാകും പ്രവര്‍ത്തിക്കുക. ഐ ഫോണ്‍ മൊബൈല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സെറ്റ് അപ്പില്‍ പോയി "Move data from Android" എന്ന ഓപ്ഷനിലൂടെ പുതിയ സംവിധാനം ഉപയോഗിക്കാം. ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ആന്‍ഡ്രോയ്ഡ് 5 ലോ അതിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളോ ഐ.ഒ.എസ് 15.5 ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ സംവിധാനങ്ങളോ ആണ് ഉപയോഗിക്കേണ്ടത്. താമസിയാതെ തന്നെ പുതിയ ഫീച്ചര്‍ ബീറ്റ വേര്‍ഷന്‍ ഉപയോക്താക്കളിലേക്ക് എത്തും.

 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News