വാട്സ്ആപ്പിൽ ഗുരുതര സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി, ഉപഭോക്താക്കൾ ജാഗ്രതൈ
പരിഹരിക്കാൻ ഉള്ള നിർദേശവും മുന്നോട്ട് വെയ്ക്കുന്നു
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. സുരക്ഷ നടപടികൾ മറികടന്ന് ഹാക്കർമാർ മുതലെടുക്കുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ലോകമെമ്പാടും നിരവധിപേരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും ഉൾപ്പെടെ ഇതിനെ ആശ്രയിക്കുന്നു.
വാട്സ്ആപ്പിലെ സുരക്ഷാ മുന്നറിയിപ്പുകൾ പ്രധാനമായും ആപ്പിൾ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ്. റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂർണത വാട്സ്ആപ്പിൽ സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. URL-ൽ നിന്ന് ഉള്ളടക്കത്തിന്റെ പ്രോസസ്സിംഗ് പ്രവർത്തനക്ഷമമാക്കാൻ ഒരു ഹാക്കർക്ക് ഈ പോരായ്മ ഉപയോഗിക്കാൻ കഴിയുമെന്നാണ് പറയുന്നു.
നവംബറിലം അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് സുരക്ഷാ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. v2.25.23.73-ന് മുമ്പുള്ള iOS-നുള്ള വാട്സ്ആപ്പ്, iOS v2.25.23.82-നുള്ള വാട്സ്ആപ്പ് ബിസിനസ്സ്, Mac v2.25.23.83-നുള്ള വാട്സ്ആപ്പ് എന്നിവയിലെ റിച്ച് റെസ്‌പോൺസ് സന്ദേശങ്ങളുടെ അപൂർണത സുരക്ഷാ പിഴവുവുണ്ടാക്കുമെന്ന് അവർ സമ്മതിക്കുകയും ചെയ്യുന്നു.
പക്ഷേ ഈ ന്യൂനത ഹാക്കർമാർ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു. 2.25.23.73 ന് മുമ്പുള്ള iOS പതിപ്പിനുള്ള വാട്സ്ആപ്പ്, iOS പതിപ്പ് 2.25.23.82-നുള്ള WhatsApp ബിസിനസ്സ് മാക് പതിപ്പ്, 2.25.23.83-നുള്ള വാട്സ്ആപ്പ് എന്നിവയുപയോഗിക്കുന്നവർ സൂക്ഷിക്കേണ്ടതായുണ്ട്. എത്രയും പെട്ടന്ന് അപ്ടേറ്റ് ചെയ്യണെ എന്നാണ് നിർദേശം