Merry Christmas! ലോകത്തെ ആദ്യ എസ്എംഎസിന്‍റെ വില 90 ലക്ഷം!

ലേലത്തിൽ ലഭിച്ച തുക ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി വിഭാഗമായ യുഎൻ റെഫ്യൂജി ഏജൻസി(യുഎൻഎച്ച്‌സിആർ)ക്ക് കൈമാറുമെന്നാണ് വൊഡാഫോൺ അറിയിച്ചിരിക്കുന്നത്

Update: 2021-12-24 16:15 GMT
Editor : Shaheer | By : Web Desk
Advertising

വാട്‌സ്ആപ്പും മെസഞ്ചറും ടെലഗ്രാമുമെല്ലാം അടക്കിവാഴുന്ന ലോകത്ത് ടെക്‌സ്റ്റ് മെസേജുകളെ(എസ്എംഎസ്) ഓർക്കാൻ ആർക്കാണ് നേരമല്ലേ!? എന്നാൽ, ഒരു പത്തു വർഷം മുൻപ് വരെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നവരുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു എസ്എംഎസുകളെന്നു പറഞ്ഞാൽ ആരും നിഷേധിക്കില്ല. പ്രണയം പറയാനും വിശേഷദിനങ്ങളിൽ ആശംസ നേരാനും ഉറ്റവരുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാനുമെല്ലാം ടെക്സ്റ്റ് മെസേജുകളെ ആശ്രയിച്ച ഒരു കാലമുണ്ടായിരുന്നു.

എന്തൊക്കെയായാലും ചരിത്രത്തിലെ ആദ്യ എസ്എംഎസ് എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? Merry Christmas എന്നായിരുന്നു ആ സന്ദേശം. 1992 ഡിസംബർ മൂന്നിനായിരുന്നു ബ്രിട്ടീഷ് ടെലകോം കമ്പനിയായ വൊഡാഫോണിൽനിന്ന് ന്യൂബറിയിലെ ഒരു എൻജിനീയറായ നീൽ പാപ്‌വർത്ത് സുഹൃത്ത് റിച്ചാർഡ് ജാർവിസിന് ആ എസ്എംഎസ് അയച്ചത്. ആ എസ്എംഎസ് ഇപ്പോൾ വൻതുകയ്ക്ക് ലേലത്തിൽ വിറ്റിരിക്കുകയാണ് വൊഡാഫോൺ.

പാരീസിലെ ഒരു ലേലകേന്ദ്രത്തിൽ നോൺ-ഫംഗിബിൾ ടോക്കൺ(എൻഎഫ്ടി) മുഖേന ലേലം നടത്തിയത്. ഇതിൽ 1,07,000 യൂറോയ്ക്കാണ്(ഏകദേശം 90 ലക്ഷം രൂപ) ആദ്യ എസ്എംഎസ് വിറ്റുപോയത്. ബ്ലോക്ക്‌ചെയിനുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റൽ ആസ്തിരൂപമാണ് എൻഎഫ്ടികൾ. ലേലത്തിൽ ലഭിച്ച തുക ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി വിഭാഗമായ യുഎൻ റെഫ്യൂജി ഏജൻസി(യുഎൻഎച്ച്‌സിആർ)ക്ക് കൈമാറുമെന്നാണ് വൊഡാഫോൺ അറിയിച്ചിരിക്കുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News