ഇഷ്ടത്തിനനുസരിച്ച് പാട്ടു കേൾക്കാം; എ.ഐ ഡി.ജെയുമായി സ്‌പോട്ടിഫൈ

സ്‌പോടിഫൈ പ്രീമിയം വരിക്കാരായ ബീറ്റ ഉപയോക്തക്കൾക്ക് മാത്രമാണ് മൊബൈൽ ആപ്പിൽ ഈ സേവനം ലഭിക്കുന്നത്

Update: 2023-08-12 06:07 GMT

നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പാട്ട് നിർദേശിക്കാനും നമ്മളോട് സംസാരിക്കാനും എ.ഐ ഡി.ജെയുമായി സ്‌പോടിഫൈ. 'എക്‌സ്' എന്ന് പേരുള്ള ഡി.ജെ യഥാർഥത്തിൽ ആർ.ജെ (റേഡിയോ ജോക്കി )ആണ്. സാധാരണ ആർ.ജെകൾ എല്ലാ ശ്രോതാക്കളോടുമായി സംസാരിക്കുമ്പോൾ എക്‌സ് ഓരോ ഉപയോക്താവിനോടുമാണ് സംസാരിക്കുന്നത്.

ഓരോരുത്തരുടെ ആഭിരുചിക്കനുസരിച്ച ഗാനങ്ങൾ നിർദേശിക്കുക, തമാശ നിറഞ്ഞ രീതിയിൽ അഭിപ്രായ പ്രകടനം നടത്തുക എന്നിവയാണ് സ്‌പോടിഫൈ ഡി.ജെയുടം പ്രത്യേകത. വോയ്‌സ് എ.ഐ കമ്പനിയായ സൊണാന്റിക്കിനെ സ്‌പോട്ടിഫൈ 95 മില്ല്യൺ ഡോളറിന് വാങ്ങിയത് എന്തിനാണെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരംകൂടിയാണ് ഡി.ജെ 'എക്‌സ്'

Advertising
Advertising

സ്‌പോടിഫൈ പ്രീമിയം വരിക്കാരായ ബീറ്റ ഉപയോക്തക്കൾക്ക് മാത്രമാണ് മൊബൈൽ ആപ്പിൽ ഈ സേവനം ലഭിക്കുന്നത്. നിലവിൽ 50 രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News