എന്നോട് ഗുസ്തി പിടിക്കില്ലെന്ന് കരുതുന്നു, സാക്ഷിക്ക് വീരുവിന്‍റെ മറുപടി

Update: 2017-07-25 09:50 GMT
Editor : Damodaran
എന്നോട് ഗുസ്തി പിടിക്കില്ലെന്ന് കരുതുന്നു, സാക്ഷിക്ക് വീരുവിന്‍റെ മറുപടി

സേവാഗിനെ നേരില്‍ കാണാമെന്നും എപ്പോഴാണ് സമയമെന്ന് അറിയിച്ചാല്‍ താന്‍ എത്താമെന്നുമാണ് സാക്ഷി മാലിക് ട്വീറ്റ് ചെയ്തത്

ക്രീസിലെ വെടിക്കെട്ട് ശൈലി ട്വിറ്ററിലും തുടരുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. റിയോവില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ സാക്ഷി മാലിക്കിന്‍റെ ഒരു അപേക്ഷക്ക് വീരു നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററിലെ ട്രെന്‍ഡ്. സേവാഗിനെ നേരില്‍ കാണാമെന്നും എപ്പോഴാണ് സമയമെന്ന് അറിയിച്ചാല്‍ താന്‍ എത്താമെന്നുമാണ് സാക്ഷി മാലിക് ട്വീറ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം മറുപടിയുമായി സേവാഗ് എത്തി. തീര്‍‌ച്ചയായും നമുക്ക് കാണാം, സമയം അറിയിക്കാം. എന്നോട് ഗുസ്തി പിടിക്കാന്‍ നില്‍ക്കില്ലെന്ന് കരുതട്ടെ, സാക്ഷി എന്നായിരുന്നു വീരുവിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്.

Advertising
Advertising

റിയോവില്‍ കേവലം രണ്ടു മെഡലുകള്‍‌ മാത്രം നേടിയ ഇന്ത്യയെ പരിഹസിച്ച ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകനെ ക്രിക്കറ്റിന്‍റെ പിതാക്കന്‍മാരെന്ന് അവകാശപ്പെടുമ്പോഴും ഏകദിന ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയാത്ത ദുരവസ്ഥ ഓര്‍മ്മിപ്പിച്ചുള്ള ട്വീറ്റ് സൃഷ്ടിച്ച തിരയിളക്കം അവസാനിക്കുന്നതിന് മുമ്പാണ് പുതിയ ട്വീറ്റുമായി സേവാഗ് രംഗതെത്തിയിട്ടുള്ളത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News