ഒരേ സമയം ഒന്നില്‍കൂടുതല്‍ കോണ്‍ടാക്റ്റുകള്‍ അയക്കാന്‍ കഴിയുന്ന പതിപ്പുമായി വാട്സ്ആപ്പ് 

Update: 2018-04-02 21:46 GMT
Editor : rishad
ഒരേ സമയം ഒന്നില്‍കൂടുതല്‍ കോണ്‍ടാക്റ്റുകള്‍ അയക്കാന്‍ കഴിയുന്ന പതിപ്പുമായി വാട്സ്ആപ്പ് 
Advertising

നിലവില്‍ ഒന്നിലധികം കോണ്‍ടാക്റ്റുകള്‍ ഒരേ സമയം അയക്കാന്‍ കഴിയില്ല

ഒരെ സമയം ഒന്നില്‍ കൂടുതല്‍ കോണ്‍ടാക്ട് നമ്പറുകള്‍ അയക്കാന്‍ കഴിയുന്ന പതിപ്പുമായി ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്. നിലവില്‍ ഒന്നിലധികം കോണ്‍ടാക്റ്റുകള്‍ ഒരേ സമയം അയക്കാന്‍ കഴിയില്ല. സെലക്ട് ചെയ്തു ഓരോന്നായി അയക്കുന്നതിനെ നിലവില്‍ സൌകര്യമുള്ളൂ. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പുകളായ 2.17.122 അല്ലെങ്കില്‍ 2.17.123 എന്നിവയിലാണ് പുതിയ ഫീച്ചറുള്ളത്. വൈകാതെ മറ്റു പതിപ്പുകളിലും പുതിയ ഫീച്ചര്‍ നിലവില്‍ വരും.

ഫോണിലുളള അത്രയും കോണ്‍ടാക്റ്റുകള്‍ അയക്കാമെന്നാണ് ഇതിന്‍റെ പ്രത്യേകത. ഇതിനായൊരു വിന്‍ഡോ തന്നെ പുതിയ പതിപ്പിലുണ്ട്. ഒരോരേ മാറ്റങ്ങളുമായാണ് വാട്സ് ആപ്പ് നവീകരിച്ചു കൊണ്ടിരിക്കുന്നത്. മാസത്തില്‍ ഒരു തവണയെങ്കിലും ചെറുതും വലുതുമായ ഫീച്ചറുകള്‍ വാടസ് ആപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News