19,000 രൂപ വിലക്കുറവില്‍ ആപ്പിള്‍ ഐ 7 വില്‍പ്പനക്ക്

Update: 2018-05-03 10:01 GMT
Editor : Ubaid
19,000 രൂപ വിലക്കുറവില്‍ ആപ്പിള്‍ ഐ 7 വില്‍പ്പനക്ക്
Advertising

ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വന്‍ ഓഫറുകളുമായി രംഗത്തു വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു

ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ഐഫോണിന് കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച് ആമസോണും പേടിഎമ്മും. ഐഫോണ്‍ 7ന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആമസോണ്‍ ആപ്പിള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 15,000 രൂപ വരെയാണ് ഐഫോണ്‍ 7ന് ആമസോണ്‍ കിഴവ് നല്‍കുന്നത്. 60,000 രൂപ വിലയുള്ള ഐഫോണ്‍ 7 15,251 രൂപ കിഴിവോടെ 44,749 രൂപക്ക് ലഭിക്കും. കഴിഞ്ഞ ദിവസം 17,000 രൂപ വരെ ഓഫര്‍ വിലയിലാണ് ആമസോണില്‍ ഐഫോണ്‍ വില്‍പ്പനക്ക് വെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഫ്ലിപ്കാര്‍ട്ട് വന്‍ വിലക്കുറവില്‍ ഐഫോണ്‍ 6 വില്‍പ്പനക്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവുമായി ആമസോണും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പേടിഎം ഇതേ ഫോണ്‍ 14,040 രൂപയുടെ ഇളവില്‍ 45,960 രൂപയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പേടിഎമ്മില്‍ 5,750 രൂപയുടെ കാഷ്ബാക്ക് ഓഫറും ലഭ്യമാണ്. അതായത് 19,790 രൂപ ഇളവിലാണ് പേടിഎം ഐഫോണ്‍ 7 വില്‍പനക്ക് വെച്ചിരിക്കുന്നത്. 32 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി ഉള്ള ഡിവൈസുകളാണ് ഇത്തരത്തില്‍ വമ്പിച്ച ഓഫറില്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്.
4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്‌പ്ലേ, ഒപ്റ്റില്‍ സെറ്റ്ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്‌സല്‍ കാമറ. 4സ വീഡിയോ റെക്കോര്‍ഡിങ്, 1334ഃ750 റെസലൂഷന്‍, 1960 എം.എ.എച്ച് ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ് ഐഫോണ്‍ 7ന്റെ പ്രത്യേകതകള്‍.
ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വന്‍ ഓഫറുകളുമായി രംഗത്തു വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ജൂലൈ 1 മുതല്‍ രാജ്യമാകെ ഒറ്റനികുതിക്ക് കീഴില്‍ വരുന്നതോടെ തങ്ങളുടെ 20,000 കോടി രൂപയുടെ സ്‌റ്റോക്കുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടം വരുമെന്ന ഭയത്താലാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാനുള്ള ശ്രമം. ഇതിന്റെ ഭാഗമായാണ് ഐ ഫോണ്‍ വമ്പിച്ച ഇളവില്‍ വില്‍പനക്ക് എത്തിക്കുന്നതെന്നാണ് സൂചന.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News