എക്സ്‍ബോക്സ് 360 ഗെയിം നിര്‍മ്മാണം മൈക്രോസോഫ്റ്റ് നിര്‍ത്തി

Update: 2018-05-07 20:40 GMT
Editor : admin
എക്സ്‍ബോക്സ് 360 ഗെയിം നിര്‍മ്മാണം മൈക്രോസോഫ്റ്റ് നിര്‍ത്തി
Advertising

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പ്രചാരത്തിലുള്ള ഗെയിമിങ് കണ്‍സോള്‍ എക്സ്‍ബോക്സ് 360 നിര്‍ത്തലാക്കുന്നു

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പ്രചാരത്തിലുള്ള ഗെയിമിങ് കണ്‍സോള്‍ എക്സ്‍ബോക്സ് 360 നിര്‍ത്തലാക്കുന്നു. ഗെയിം കണ്‍സോള്‍ വിപണിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് നടപടി. നിര്‍മ്മാണം നിര്‍ത്തലാക്കിയെങ്കിലും കമ്പനി നല്‍കുന്ന സേവനം ഇനിയും തുടരും.

2005ലാണ് മൈക്രോസോഫ്റ്റ് എക്സ്‍ബോക്സ് 360 എന്ന ഗെയിമിംങ് കണ്‍സോള്‍ പുറത്തിറക്കുന്നത്. പുറത്തിറങ്ങിയ ഉടനെത്തന്നെ വീഡിയോ ഗെയിം മേഖലയില്‍ ചലനമുണ്ടാക്കാന്‍ എക്സ് ബോക്സിന് കഴിഞ്ഞിരുന്നു. സോണിയുടെ പ്ലേ സ്റ്റേഷനൊപ്പമായിരുന്നു എക്സ് ബോക്സിന്റെ മത്സരം. ഗെയിം കണ്‍സോള്‍ നിര്‍ത്തലാക്കുകയാണെങ്കിലും കണ്‍സോള്‍ അനുബന്ധ ആപ്ലിക്കേഷനുകളും ഗാഡ്ജറ്റുകളും സ്പെയര്‍ പാര്‍ട്സുകളും തുടര്‍ന്നും ലഭിക്കും. നിര്‍ത്തലാക്കുന്നതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News