പുതുവത്സരത്തില്‍ പണിമുടക്കി വാട്ട്സ്ആപ്

Update: 2018-05-12 02:07 GMT
Editor : admin
പുതുവത്സരത്തില്‍ പണിമുടക്കി വാട്ട്സ്ആപ്
Advertising

200 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പുതുവത്സര പിറവിക്ക് ശേഷം ഏതാനും മിനിട്ടുകളാണ് വാട്ട്സ്ആപിന്‍റെ സേവനം നിലച്ചത്

പുതുവത്സരത്തില്‍ പണിമുടക്കി വാട്സ്ആപ്. ലോകമെമ്പാടും ഏകദേശം ഒരു മണിക്കൂറോളം നേരമാണ് വാട്ട്സ്ആപ് സേവനം തടസപ്പെട്ടത്. ചിലയിടങ്ങളില്‍ ഇത് പുതുവത്സരം പിറക്കുന്നതിന് തൊട്ടു മുമ്പായിരുന്നെങ്കില്‍ ചിലയിടങ്ങളില്‍ ഇത് പുതുവത്സരം പിറന്ന ശേഷവും നീണ്ടു നിന്നു. 200 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പുതുവത്സര പിറവിക്ക് ശേഷം ഏതാനും മിനിട്ടുകളാണ് വാട്ട്സ്ആപിന്‍റെ സേവനം നിലച്ചത്. ലോകമെമപാടുമുള്ള സേവനത്തിന് ചെറിയ തടസം നേരിട്ടതായും ഇത് പരിഹരിച്ചതായും കമ്പനി ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ പ്രശ്ന കാരണം വ്യക്തമല്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News