ഫേസ്‍ബുക്ക്  മെസഞ്ചറില്‍ ചാറ്റ് ചെയ്ത്ചെസ് കളിക്കാം

Update: 2018-05-14 14:50 GMT
Editor : admin
ഫേസ്‍ബുക്ക്  മെസഞ്ചറില്‍ ചാറ്റ് ചെയ്ത്ചെസ് കളിക്കാം
Advertising

ഫേസ്‍ബുക്ക് മെസഞ്ചറില്‍ മറഞ്ഞിരിക്കുന്ന ചെസ് ഗെയിം കളിക്കുന്നതെങ്ങനെ?

ഫേസ്‍ബുക്ക് മെസഞ്ചര്‍ പരസ്പരം ചാറ്റ് ചെയ്യാന്‍ മാത്രമല്ല. ചാറ്റിനൊപ്പം പരസ്പരം ചെസ് കളിക്കാനും പറ്റും.

കളിക്കാനുള്ള സുഹൃത്ത് മെസഞ്ചറില്‍ തയ്യാറാണെങ്കില്‍ കളി തുടങ്ങാം. ആദ്യം @fbchess play എന്ന് മെസേജ് അയക്കുക. ആദ്യം നിങ്ങളുടെ സുഹൃത്തിന്റെ നീക്കമായിരിക്കും

ഓരോ കരുക്കളും അവയുടെ പേരിന്റെ ആദ്യ അക്ഷരം കൊണ്ടാണ് സെലക്ട് ചെയ്യുന്നത്. (K = king, Q = queen, B = bishop, N = knight, R = rook, P = pawn)

ഇനി കരു നീക്കേണ്ട കള്ളിയുടെ നമ്പര്‍ ടൈപ് ചെയ്യുക.

ഉദാഹരണത്തിന് @fbchess play എന്ന് ടൈപ് ചെയ്ത നിങ്ങള്‍ കളി തുടങ്ങുന്നു, എതിരാളിയായ സുഹൃത്ത് @fbchess Pd4 എന്ന് ടൈപ് ചെയ്ത് പടയാളിയെ നീക്കുന്നു.

വലിയ ചെസ് ബോര്‍ഡില്‍ കളിക്കണമെങ്കില്‍ ചാറ്റ് മെനുവില്‍ “See Full Conversation.” സെലക്ട് ചെയ്താല്‍ മതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News