ഫേസ്ബുക്കിനെ കുറിച്ച് 2005ല്‍ സുക്കര്‍ബര്‍ഗ് ചിന്തിച്ചത്

Update: 2018-05-19 16:06 GMT
Editor : admin
ഫേസ്ബുക്കിനെ കുറിച്ച് 2005ല്‍ സുക്കര്‍ബര്‍ഗ് ചിന്തിച്ചത്

ഫേസ്ബുക്ക് കോളെജുകള്‍ക്കുള്ള ഓണ്‍ലൈന്‍ ഡയറക്ടറിയായി മാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് വീഡിയോവില്‍ സുക്കര്‍ബര്‍ഗ് പറയുന്നു.

സോഷ്യല്‍ മീഡിയയുടെ പര്യായമായി ഇന്ന് ഫേസ്ബുക്ക് മാറികഴിഞ്ഞു. ഫേസ്ബുക്കില്ലാതെ ഒരു നെറ്റ് ജീവിതം ലോകത്തിലധികം പേര്‍ക്കും ഇന്ന് ചിന്തിക്കാന്‍ വയ്യെന്ന അവസ്ഥയാണ് നിലവിലുള്ളത്. ലോകം കീഴടക്കിയ ഈ കമ്പനിയെ കുറിച്ച് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗ് 2005ല്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് അറിയുന്നത് രസകരമായിരിക്കും. 20 വയസു മാത്രം പ്രായമുള്ള സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിനെ കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

Advertising
Advertising

ഫേസ്ബുക്ക് കോളെജുകള്‍ക്കുള്ള ഓണ്‍ലൈന്‍ ഡയറക്ടറിയായി മാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് വീഡിയോവില്‍ സുക്കര്‍ബര്‍ഗ് പറയുന്നു. ലോകത്തെ എതിരുടുന്നതിനെ കുറിച്ചാണ് ഇന്ന് മിക്കവരും സ്വപ്നം കാണുന്നത്. എന്നാല്‍ ഏവരുടെയും ചിന്തകള്‍ കോളെജില്‍ തളച്ചിടുന്നതിനെ കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് - സുക്കര്‍ബര്‍ഗ് പറയുന്നു.

ലോകം കീഴടക്കുന്ന ഒരു ഉപാധിയായി ഫേസ്ബുക്ക് മാറുമെന്ന് കൌമാരക്കാരനായ സുക്കര്‍ബര്‍ഗ് ചിന്തിച്ചിട്ടു പോലുമില്ലെന്ന് വ്യക്തം.

വീഡിയോ കാണാം:

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News