ജിയോ പ്രൈം മെമ്പര്‍ഷിപ്പ് തിയ്യതി നീട്ടി; ഒപ്പം സമ്മര്‍ പ്ലാനും

Update: 2018-05-24 06:39 GMT
Editor : Sithara
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് തിയ്യതി നീട്ടി; ഒപ്പം സമ്മര്‍ പ്ലാനും

സമ്മര്‍ സര്‍പ്രൈസ് പ്ലാനുമായി ജിയോ

റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 15 വരെ നീട്ടി. ഏപ്രില്‍ 15നുള്ളില്‍ 99 രൂപക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്ത് ഓഫര്‍ സ്വന്തമാക്കാം. അതോടൊപ്പം തന്നെ ഏപ്രില്‍ 15നുള്ളില്‍ 303 ഓഫര്‍ എടുക്കുന്ന ഉപയോക്താവിന് ഇന്‍റര്‍നെറ്റും സൌജന്യ കോളും മൂന്ന് മാസം വരെ ലഭിക്കും. സമ്മര്‍ സര്‍പ്രൈസ് എന്നാണ് ജിയോ ഇതിന് പേരിട്ടത്.

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഉപയോക്താക്കളില്‍ 50 ശതമാനം പോലും പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമയം നീട്ടിയത്. ജിയോയുടെ ആറ് മാസം നീണ്ടുനിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകള്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ പ്രഖ്യാപിച്ചതും ജിയോക്ക് വെല്ലുവിളിയായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News