മലയാളി സ്റ്റാർട്ട്അപ്പിനു ഫേസ്ബുക്കിന്റെ അംഗീകാരം

Update: 2018-05-28 03:22 GMT
Editor : admin
മലയാളി സ്റ്റാർട്ട്അപ്പിനു ഫേസ്ബുക്കിന്റെ അംഗീകാരം

ഇതിലൂടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫേസ്ബുക്കിലെ മുതിർന്ന മാനേജ്‌മെന്റ് വിദക്ദ്ധർ, എൻജിനീയർമാർ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്ടിനു

സ്റ്റാർട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫേസ്ബുക്ക് നടപ്പിലാക്കുന്ന 'എഫ്ബി സ്റ്റാർട്ട്' എന്ന ഇന്റർനാഷണൽ പ്രോഗ്രാമിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റീസ്‌പോട്ടിനെ തിരഞ്ഞെടുത്തു. ഇതിലൂടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫേസ്ബുക്കിലെ മുതിർന്ന മാനേജ്‌മെന്റ് വിദക്ദ്ധർ, എൻജിനീയർമാർ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്ടിനു സൗജന്യമായി ലഭിക്കും. കൂടാതെ ഫേസ്ബുക്ക് നടത്തുന്ന വിവിധ പരീശീലന പരിപാടികളിലേക്ക് ടേസ്റ്റീസ്‌പോട്ടിന് പ്രത്യേക ക്ഷണവും ഉണ്ടായിരിക്കും. 2015 ജനുവരിയിലാണ് മൊബൈൽ അധിഷ്ടിത സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഫേസ്ബുക്ക് എഫ്ബിസ്റ്റാർട്ട് എന്ന പ്രോഗ്രാം ആഗോളതലത്തിൽ ആരംഭിക്കുന്നത്. ഇതിനോടകം തന്നെ 50 മില്യൺ ഡോളർ വിലമതിക്കുന്ന സേവനങ്ങളാണ് ഫേസ്ബുക്ക് വിവിധ സ്റ്റാർട്ട്അപ്പുകൾക്ക് നൽകിയിട്ടുള്ളത്.

Advertising
Advertising

രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഭക്ഷണശാലകളെ പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ടേസ്റ്റീസ്‌പോട്‌സ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നാനൂറോളം ഭക്ഷണശാലകളുടെ വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ ഇപ്പോൾ ലഭ്യമാണ്. ഓരോ നാട്ടിൽ പോകുമ്പോൾ എവിടെ പോകണമെന്നും എന്തു കഴിക്കണമെന്നും അറിയുന്നതിന് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ആൻഡ്രോയ്ഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി നാലു മാസത്തിനുള്ളിൽ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഭക്ഷണശാലകൾ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയും നൽകുന്ന വിവരങ്ങളുടെ കൃത്യതയും ആണ് ടേസ്റ്റീസ്‌പോട്ടിനെ ജനകീയമാക്കിയത്. ഫേസ്ബുക്ക് പോലുള്ള വമ്പൻ കമ്പനികളുടെ സഹായം ടേസ്റ്റീസ്‌പോട്ടിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻസഹായിക്കുമെന്ന് ഫൗണ്ടർ അബ്ദുൾ മനാഫ് പറഞ്ഞു. www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം

Writer - admin

contributor

Editor - admin

contributor

Similar News