5ജി 2020ല്‍ ഇന്ത്യയിലെത്തും

Update: 2018-06-01 06:35 GMT
Editor : admin
5ജി 2020ല്‍ ഇന്ത്യയിലെത്തും
Advertising

നഗരത്തില്‍ സെക്കന്‍ഡില്‍ 10,000 മെഗാബൈറ്റും ഗ്രാമപ്രദേശങ്ങളില്‍ സെക്കന്‍ഡില്‍ 1000 എംബിപിഎസ് വേഗത്തിലും നെറ്റ് സംവിധാനം പ്രദാനം ചെയ്യാനാണ് സര്‍ക്കാര്‍

2020 അവസാനത്തോടെ 5ജി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ലോകം 2020ല്‍ 5ജിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഒപ്പം ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലിക്കോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനുമായി 500 കോടി രൂപയാണ് നടപ്പിലാക്കുക.

ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 5 ജി സംവിധാനവുമായി അതിവേഗം മുന്നോട്ട് പോകാനാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ശ്രമം. നഗരപ്രദേശങ്ങളിൽ സെക്കൻഡിൽ 10,000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും ഗ്രാമീണ പ്രദേശങ്ങളിൽ 1000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും വേഗത ലക്ഷ്യമിടുന്ന 5G സാങ്കേതികവിദ്യ 2020ല്‍ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5ജി സേവനത്തിന്റെ സമയബന്ധിതമായ പ്രവര്‍ത്തനം സാധ്യമാക്കല്‍, മാര്‍ഗരേഖക്ക് അനുമതി നല്‍കല്‍, പ്രവര്ത്തന ക്രമം, ലക്ഷ്യം, ദൌത്യം എന്നിവയുടെ മൂല്യനിര്‍ണയം എന്നിവക്കായി ഉന്നതതല സമിതിയും രൂപീകരിച്ചു.

ടെലികോം, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാര്‍, ശാസ്ത്ര - സാങ്കേതിക മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഉന്നതതല സമിതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News