ജിയോയെ കടത്തിവെട്ടി ബിഎസ്‍എന്‍എല്‍; വെറും ഒരു രൂപക്ക് 1 ജിബി ഇന്റര്‍നെറ്റ്, 249 രൂപക്ക് 300 ജിബി ഡാറ്റ

Update: 2018-06-04 19:19 GMT
Editor : Alwyn K Jose
ജിയോയെ കടത്തിവെട്ടി ബിഎസ്‍എന്‍എല്‍; വെറും ഒരു രൂപക്ക് 1 ജിബി ഇന്റര്‍നെറ്റ്, 249 രൂപക്ക് 300 ജിബി ഡാറ്റ

രാജ്യത്ത് 4ജി വിപ്ലവത്തിലൂടെ അതിവേഗ ഇന്റര്‍നെറ്റിന്റെ ലോകത്ത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ റിലയന്‍സ് ജിയോ അതിവേഗം ജനപ്രീതി നേടി മുന്നേറുമ്പോള്‍ എതിരാളികള്‍ അമ്പരപ്പിലാണ്.

രാജ്യത്ത് 4ജി വിപ്ലവത്തിലൂടെ അതിവേഗ ഇന്റര്‍നെറ്റിന്റെ ലോകത്ത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ റിലയന്‍സ് ജിയോ ജനപ്രീതി നേടി മുന്നേറുമ്പോള്‍ എതിരാളികള്‍ അമ്പരപ്പിലാണ്. എന്നാല്‍ ഇതിലൊന്നും കുലുങ്ങാതെ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോയെ വരെ ഞെട്ടിക്കുകയാണ് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍. 50 രൂപക്ക് 1 ജിബി 4ജി ഡാറ്റയെന്ന ഓഫര്‍ ജിയോ ആഘോഷിക്കുമ്പോള്‍ 1 ജിബി ഡാറ്റ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ബിഎസ്എന്‍എല്‍ നല്‍കുക കേവലം വെറും ഒരു രൂപയ്ക്കും താഴെയായിരിക്കും.

Advertising
Advertising

വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ റിയലന്‍സ് ജിയോയുടെ പരസ്യ മുഖമായി മാധ്യമങ്ങളില്‍ തെളിയുമ്പോഴാണ് രാജ്യത്തിന്റെ സ്വന്തം ബിഎസ്എന്‍എല്‍ സ്വയം പൊരുതി നേടാന്‍ തീരുമാനിച്ചുറച്ച് മുന്നോട്ടുവരുന്നത്. 249 രൂപയുടെ ഒരു മാസത്തേക്കുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. സെപ്തംബര്‍ 9 മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ അനുഭവിക്കാമെന്നാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപനം. 2 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിനുള്ളത്. മാസം മുഴുവന്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് 249 രൂപക്ക് 300 ജിബി ഡാറ്റ കൈമാറ്റം നടത്താന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്‍ പ്രതിനിധി അറിയിച്ചു. അതായത്, 1 ജിബി ഡാറ്റക്ക് കേവലം ഒരു രൂപയ്ക്കും താഴെ മാത്രമാണ് ചെലവ് വരിക. ഇതുവഴി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News