കുമ്മനാനയെ പറപ്പിക്കൂ... അര്‍മ്മാദിക്കൂ... ഗെയിം എത്തി

Update: 2018-06-04 14:14 GMT
Editor : Alwyn K Jose
കുമ്മനാനയെ പറപ്പിക്കൂ... അര്‍മ്മാദിക്കൂ... ഗെയിം എത്തി

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുട്ടിയാനക്ക് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കെഎംആര്‍എല്‍ പുലിവാലുപിടിച്ച വാര്‍ത്ത മിക്കവരും അറിഞ്ഞിട്ടുണ്ടാകും.

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുട്ടിയാനക്ക് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കെഎംആര്‍എല്‍ പുലിവാലുപിടിച്ച വാര്‍ത്ത മിക്കവരും അറിഞ്ഞിട്ടുണ്ടാകും. കൊച്ചി മെട്രോയുടെ ഉദ്ഘാടന സമയത്ത് കുമ്മനമടിയെന്ന പുതിയ വാക്ക് വരെ കണ്ടുപിടിച്ച ട്രോളന്‍മാര്‍ കുട്ടിയാനക്ക്, കുമ്മനാനയെന്ന പേരാണ് നിര്‍ദേശിച്ചത്. ജനകീയ പങ്കാളിത്തം ഉദ്ദേശിച്ച് കെഎംആര്‍എല്‍ ഫേസ്‍ബുക്കിലൂടെ നടത്തിയ ഈ മത്സരത്തില്‍ പോസ്റ്റിന് കിട്ടിയതിനേക്കാള്‍ കുമ്മനാന എന്ന കമന്റിനായിരുന്നു കൂടുതല്‍ ലൈക്ക് കിട്ടിയത്.

Advertising
Advertising

ഇതോടെ വെട്ടിലായ കെഎംആര്‍എലിന്, വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് സ്വീകരിക്കില്ലെന്ന വ്യവസ്ഥ മത്സരത്തിന്റെ നിയമാവലിയില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ച കുമ്മനാനയെന്ന പേര് തന്നെ കുട്ടിയാനക്ക് നല്‍കണമെന്നാണ് സോഷ്യല്‍മീഡിയയിലെ ആവശ്യം. ഇതിനിടെയാണ് പുതിയ ട്വിസ്റ്റ്. തങ്ങളുടെ ആവശ്യം സാധിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് കരുതിയ വിരുതന്‍മാര്‍ കുമ്മനാന ഡോട്ട് കോം എന്ന പുതിയൊരു വെബ്‍സൈറ്റുമുണ്ടാക്കി, അതിലൊരു ഗെയിം ലിങ്കും നല്‍കി. കുമ്മനാനയെ പറപ്പിക്കൂ... അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. ഗെയിം തുറക്കുന്നതോടെ തയ്യാറാണോയെന്ന ചോദ്യം വരും, താഴെ തള്ളാനുള്ള നിര്‍ദേശവും. തള്ളുന്നതോടെ മുകളിലേക്കും താഴേക്കും ബാലന്‍സ് ചെയ്ത് മുന്നിലുള്ള വിടവുകളിലൂടെ ആനയെ കടത്തിവിടുകയാണ് ചെയ്യേണ്ടത്. എവിടെയെങ്കിലും ആന തട്ടി നിന്നാല്‍ തേഞ്ഞു എന്ന പ്രഖ്യാപനവും വരും. ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ടായിരുന്ന ഒരു ഗെയിം ആനയെ വച്ച് പുനരാവിഷ്‍കരിച്ചിരിക്കുകയാണ് കമ്മനാന ഗെയിം.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News