മത്സരം മുറുകുന്നു; 149 രൂപക്ക് പ്രതിദിനം 2 ജിബി ഡാറ്റയുമായി എയര്‍ടെല്‍

Update: 2018-06-18 05:13 GMT
Editor : Alwyn K Jose
മത്സരം മുറുകുന്നു; 149 രൂപക്ക് പ്രതിദിനം 2 ജിബി ഡാറ്റയുമായി എയര്‍ടെല്‍

149 രൂപക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത കോളും 100 മെസേജുമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്തെ 4 ജി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചത് റിലയന്‍സ് ജിയോ ആണെങ്കിലും അവരെ കടത്തിവെട്ടുകയാണ് എയര്‍ടെല്‍. ജിയോയിലേക്കുള്ള ഒഴുക്ക് ഏതുവിധേനയും തടയുക എന്നത് ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ അങ്കം മുറുക്കുന്നത്. 149 രൂപക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത കോളും 100 മെസേജുമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്.

2018 മെയ് മാസത്തിലായിരുന്നു ഈ ഓഫർഅവസാനം എയർടെൽ പരിഷ്കരിക്കുന്നത്. എന്നാൽ, അന്ന് ദിനംപ്രതി ഒരു ജിബി ഡാറ്റയായിരുന്നെങ്കിൽ ഇന്ന് 2 ജിബി ഡാറ്റയാണ് എയർടെൽ 28 ദിവസത്തേക്ക് നൽകുന്നത്. മാത്രമല്ല, ജിയോ നൽകുന്ന 149 രൂപയുടെ ഓഫറിൽ 1.5 ജിബി ഡാറ്റ മാത്രമാണ് 28 ദിവസത്തേക്ക് നൽകുന്നത്. മുമ്പ് 84 ദിവസത്തേക്ക് 1.4 ജിബി ദിനംപ്രതി ലഭിച്ചിരുന്ന 399 രൂപയുടെ ഡാറ്റ ഓഫറിൽ, 2.4 ജിബി ഡാറ്റ, പരിധികളില്ലാത്ത കോൾ, ദിവസവും 100 മെസേജുകൾ എന്നിങ്ങനെ മാറ്റങ്ങൾ വരുത്തി എയർടെൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ജിയോ 399 രൂപയുടെ ഓഫറിൽ 1.5 ജിബി ഡാറ്റയാണ് 84 ദിവസത്തേക്ക് ലഭിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News