ചൈനയില്‍ നിന്ന് ഡാസണ്‍ 6എ സ്മാര്‍ട്ട്‌ഫോണും ഇന്ത്യയിലേക്ക്
100 ദിവസത്തെ സ്‌ക്രീന്‍ റിപ്ലേസ്മെന്റ് വാറന്റിയോടെയാണ് ഡാസന്‍ വിപണയിലെത്തുക.
ഇന്ത്യന്‍ ഫോണ്‍ വിപണിയിലേക്ക് മറ്റൊരു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കൂടി രംഗത്ത്. ലീഫോണ്‍ എന്ന ചൈനീസ് കമ്പനിയാണ് ഡാസന്‍ 6എ എന്ന മോഡലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചൈനീസ് ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ പൊതുസ്വഭാവമായ വിലക്കുറവാണ് ഡാസന്റെയും പ്രത്യേകത. 7,999 രൂപയാണ് ഈ മോഡലിന്റെ വില.
5.7 ഇഞ്ച് ഡിസ്‌പ്ലെ, അഞ്ച് എം.പി സെല്‍ഫി ക്യാമറ, 13എംപി പിന്‍ ക്യാമറ, 32 ജിബി റാം(128 ജിബി വരെ എക്‌സപാന്‍ഡ് ചെയ്യാം) 1.3ജിഎച്ച്.സെഡ് ക്വാഡ് കോര്‍ പ്രോസസര്‍,ഫേസ് അണ്‍ലോക്ക് സൗകര്യം എന്നിവ ഫീച്ചറുകളാണ്. ആന്‍ഡ്രേയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ മറ്റു ഫീച്ചറുകളെല്ലാം നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
100 ദിവസത്തെ സ്‌ക്രീന്‍ റിപ്ലേസ്മെന്റ് വാറന്റിയോടെയാണ് ഡാസന്‍ വിപണയിലെത്തുക. വിവിധ ഓണ്‍ലൈന്‍ഷോപ്പിങ് സൈറ്റുകളില്‍ മോഡലുകള്‍ ലഭ്യമാണ്.