ചെറിയ വിലയില്‍ പാനാസോണിക് പി90 

പി സീരിലെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി പാനാസോണിക് 

Update: 2018-06-21 07:22 GMT
Editor : jyoti | Web Desk : jyoti

പി സീരിലെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി പാനാസോണിക്. പാനാസോണിക് പി90 എന്നാണ് മോഡലിന്റെ പേര്. 5,599 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഒരു ജിബി റാം ആണ് ഫോണിന്. ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് മോഡല്‍. ഷവോമിയുമായാണ് പാനാസോണിക് മത്സരിക്കുന്നത്. വിലകുറച്ച് കൂടുതല്‍ ഫീച്ചറുകളുമായി ഷവോമി രംഗം കീഴടക്കുമ്പോള്‍ പാനാസോണികും വിട്ടുകൊടുക്കാന്‍ തയ്യാറല്ല.

നേരത്തെ 4,999 രൂപക്ക് പാനാസോണിക് പി95 എന്ന മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു. അതിന്റെ പരിഷ്‌കരിച്ച പതിപ്പാ ണ് പി90. മള്‍ട്ടി മോഡ് ക്യാമറായാണ് പി90യുടെ പ്രത്യേകത. ഗൊറില്ല ക്ലാസ് പ്രൊട്ടക്ഷനോട് കൂടിയായതിന്‍ എളുപ്പത്തില്‍ ഡാമേജ് സംഭവിക്കില്ല. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

Advertising
Advertising

അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, എല്‍.ഇ.ഡി ഫ്ലാഷോടെയുള്ള അഞ്ച് മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 16ജിബി സ്റ്റോറേജ്(128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം), 4 ജി സൗകര്യങ്ങള്‍, 2400. എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഓണ്‍ലൈനിലൂടെ ആവശ്യക്കാര്‍ക്ക് സെറ്റ് വാങ്ങാനാവും.

ये भी पà¥�ें- വന്‍ ഓഫറുമായി ഫ്ളിപ്പ് കാര്‍ട്ടിന്റെ വീക്ക് സെയില്‍

Tags:    

Writer - jyoti

contributor

Editor - jyoti

contributor

Web Desk - jyoti

contributor

Similar News