മോട്ടോറോളയുടെ വണ്‍ പവര്‍ ഇന്ത്യയിലേക്ക് 

Update: 2018-09-22 07:54 GMT

മോട്ടോറോളയുടെ പുതിയ മോഡല്‍ മോട്ടോറോള വണ്‍ പവര്‍ ഈ മാസം 24ന് ഇന്ത്യയിലെത്തും. മോട്ടോറോള ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ആന്‍ഡ്രോയിഡ് വണ്‍ ഫോണാണിത്. 6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെ, 5000എം.എ.എച്ച് ബാറ്ററി, സ്‌നാപ് ഡ്രാഗണ്‍ 636 പ്രോസസര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 3ജിബി റാം(32 ജിബി സ്റ്റോറേജ്) 4ജിബി റാം(64ജിബി സ്റ്റോറേജ്) എന്നീ വാരിയന്റുകളില്‍ ലഭ്യമാവും. 256 ജി.ബി വരെ എക്‌സപാന്‍ഡ് ചെയ്യാനുമാവും. ഡ്യുവല്‍ ക്യാമറ(16 മെഗാപിക്സല്‍+5 മെഗാപിക്സല്‍) 12 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ. ഏകദേശം 14,000 രൂപയോടടുത്താവും വില.

Advertising
Advertising

Tags:    

Similar News